പി.ഡി.പി. അതിജീവനത്തിന്‍റെ ഒന്നര പതിറ്റാണ്ട്

1993 ഏപ്രില്‍ മാസം പതിനാലാം തിയ്യതി, ഇന്ത്യയിലെ അധസ്ഥിധ പിന്നോക്ക വിഭാഗങ്ങളുടെ മാര്‍ഗദര്‍ശിയും, ഭരണഘടനാ ശില്പിയുമായ ഡോക്ടര്‍ ബാബാ സാഹിബ്‌ അംബേദ്കറുടെ ജന്മദിനത്തിലാണ് നിരവധി പ്രസ്ഥാനങ്ങള്‍ക്ക്‌ ജന്മം നല്കുകകയും പലതിന്‍റെയും അവശിഷിട്ടങ്ങള്‍ പോലും ഇപ്പോള്‍ എവിടെയും ദര്‍ശിക്കാനില്ലാത്തതുമായ പ്രത്യേക സാഹചര്യം നിലനില്ക്കുന്ന കേരള രാഷ്ട്രീയത്തിന്‍റെ ഭൂമികയിലേക്ക്, പറയത്തക്ക ഒരു രാഷ്ട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത കേവലം ഒരു മത-പ്രബോധകന്‍ മാത്രമായ തോട്ടുവാല്‍വീട്ടില്‍ അബ്ദുല്‍ സമദ് മാസ്റ്റെരുടെയും, അസ്മാബീവിയുടെയും മൂത്ത മകനായ ടി.എ. അബ്ദുല്‍ നാസ്സര്‍ എന്ന ‍ ഇന്നത്തെ അബ്ദുല്‍ നാസ്സര്‍ മഅദനി 'അവര്‍ണന് അധികാരം, പീഡിതന് മോചനം ' എന്ന വിപ്ലവകരമായ മുദ്രാവാക്യവുമായി തന്‍റെ ഇരുപത്തേഴാമത്തെ വയസ്സില്‍ പി.ഡി.പി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക്‌ പാര്‍ട്ടി (ജനകീയ ജനാതിപത്യ മുന്നണി) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ നയപ്രഖ്യാപനം നടത്തുന്നത്. ദൌര്‍ഭാഗ്യകരമെന്നു വിശേഷിപ്പിക്കട്ടെ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു ജനാതിപത്യ-മതേതര രാഷ്ട്രീയ പാര്‍ട്ടിയുടെ നയപ്രഖ്യാപനതിനുപോലും അനുമതി നിഷേധിക്കപ്പെട്ടു. തന്മൂലം കോഴിക്കോട് പട്ടാള പള്ളിക്കരികിലുള്ള നടുറോഡില്‍ വെച്ചാണ് പ്രസ്ഥാനത്തിന്‍റെ നയപ്രഖ്യാപനം നടത്തുന്നത്. മഅദനിയുടെ വാഗ്ദോരണിയില്‍ ആകര്ഷിതാരായി ഒപ്പം കൂടിയ കേവലം ഒരു ആള്‍ക്കൂട്ടം മാത്രമാണ് പി.ഡി.പിയെന്നും ഇതു താല്‍കാലിക പ്രതിഭാസമാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്ക് ഗുരുവായൂര്‍, തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പില്‍ പി.ഡി.പി. നേടിയ ജനപിന്തുണ ചെറിയ പ്രഹരമൊന്നുമല്ല ഏല്പ്പിച്ചത്. പിന്നീട് കേരളത്തില്‍ നടന്ന ഒട്ടുമിക്ക തിരഞ്ഞെടുപ്പിലും ഈ ആള്‍കൂട്ടം അത്ഭുദം കാണിക്കുന്ന കാഴ്ചയാണ് കണ്ടത്. പാര്‍ട്ടി രൂപീകൃതമായി മാസങ്ങള്‍ക്കുള്ളില്‍ ബാബറി മസ്ജിദിന്‍റെ തകര്‍ച്ചക്ക് ശേഷം രാജ്യത്ത് ആദ്യമായി നടന്ന ഒറ്റപ്പാലം തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വന്‍ വിജയത്തിന് പ്രധാന കാരണം അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ സജീവ സാന്നിധ്യമായിരുന്നു. ബാബരിമസ്ജിദ്‌ തകര്‍ക്കാന്‍ എല്ലാ വിധ ഒത്താശയും ചെയ്തുകൊടുക്കുകയും, കുറ്റകരമായ അനാസ്ഥ കാണിക്കുകയും ചെയ്ത അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവുവിനെതിരെയും, റാവുവിനെ പിന്തുണയ്ക്കുന്ന മുസ്ലിം ലീഗിനെതിരെയും മഅദനി ജനങ്ങളെ ബോധവാന്മാരാക്കി. പില്‍ക്കാലത്ത്‌ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ ചാര്‍ജ് ചെയ്ത നൂറ്റിപത്തോളം കേസുകളില്‍ മിക്കതിനും കാരണമായി ചൂണ്ടിക്കാട്ടിയത് ബാബരി മസ്ജിദിന്‍റെ തകര്‍ച്ചക്ക് കാരണക്കാരനായ അന്നത്തെ പ്രധാന മന്ത്രി റാവുവിനെതിരെ പ്രസംഗിച്ചു എന്നുള്ളതായിരുന്നു. ബാബരി മസ്ജിദ് തകര്‍ന്നിട്ടു ഒന്നര പതിറ്റാണ്ട് പിന്നിട്ടും ഇന്നും ബാബരി മസ്ജിദ് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് ഏക കാരണവും പി.ഡി.പിയാണ്. കാക്കതൊള്ളായിരം സംഘടനകളും നേതാക്കളും നമുക്കുള്ളപ്പോള്‍ ബാബരിയുടെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ടു അയോധ്യയിലേക്ക് മാര്‍ച്ച് നടത്തിയ ഏക പ്രസ്ഥാനം പി.ഡി.പി.യായിരുന്നു എന്നുള്ളതും ചരിത്ര വസ്തുതയാണ്. ഇന്നും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സിസ്റ്റര്‍ അഭയ വധക്കേസില്‍ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു സമരം നടത്തിയ പ്രസ്ഥാനമാണ് പി.ഡി.പി. ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക, കരിനിയമമായ ടാഡ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുമായി ചെയര്‍മാന്‍റെ നേതൃത്വത്തില്‍കാസര്‍കോട് മുതല്‍ അനന്തപുരിയിലേക്ക്‌ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് സമരങ്ങളുടെ ചരിത്രത്തില് ഒരു പുതിയ അനുഭവമായിരുന്നു.
തങ്ങളുടെ താല്പര്യങ്ങള്‍ക്കും, വഴിവിട്ട രീതികള്‍ക്കും മഅദനി ഒരു തടസ്സമാകുന്നു എന്ന് തിരിച്ചറിഞ്ഞവര്‍ എങ്ങിനെയെങ്ങിലും അദ്ധേഹത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടത്തുന്ന അവസരത്തിലാണ് കോയമ്പത്തൂരില്‍ സ്ഫോടനം നടക്കുന്നതും, അതുമായി ബന്ധപ്പെട്ട് അറസ്റ്റു നടക്കുകയും കേരളാ പോലീസ് തമിഴ്‌നാട് പോലീസിനു കൈമാറുന്നതും. പി.ഡി.പി.യെ സംബന്ധിച്ചിടത്തോളം ചെയര്‍മാനാണ് സര്‍വ്വസ്വവും എന്നിരിക്കെ ചെയര്‍മാന്‍റെ അറസ്റ്റു സൃഷ്ട്ടിച്ച പ്രതിസന്ധി ചില്ലറയല്ല. നാടൊട്ടുക്കും പി.ഡി.പി. പ്രവര്‍ത്തകര്‍ വ്യാപകമായി വേട്ടയാടപ്പെട്ടു. ഒന്‍പതര വര്‍ഷക്കാലം ഡ്രൈവര്‍ ഇല്ലാതെ ഓടുകയായിരുന്നു പി.ഡി.പി. അമ്പരപ്പും അന്ധാളിപ്പും മാറികിട്ടാന്‍ അല്പം സമയമെടുത്തു. അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായ മുകുന്ദന്‍ സി.മേനോനും ഗ്രോ വാസുവും മാത്രമാണ് ആദ്യഘട്ടങ്ങളില്‍ മടനിക്കുവേണ്ടി ശബ്ധിക്കാനുണ്ടായിരുന്നത്. നിര്‍ഭാഗ്യകരമെന്നു വിശേഷിപ്പിക്കട്ടെ ജന്മ നല്കിയ സമുദായത്തിലെ തലയെടുപ്പുള്ള ഒരാളും ഒരു സംഘടനയും മദനിക്കു വേണ്ടി ശബ്ധിക്കാനുണ്ടായില്ല എന്നത് തികച്ചും വേദനാജനകമായിരുന്നു. ദക്ഷിണ കേരളത്തിലെ ഏതാനും സംഘടനകള്‍ മാത്രമാണ് ഇതിനൊരപവാദം. contd...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.