മുനിസിപ്പാലിറ്റികളിലും പി.ഡി.പി. കരുത്തു തെളിയിച്ചു

തിരുവനന്തപുരം : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആകെ 41 മുനിസിപ്പല്‍ വാര്ടുകലിലാണ് പി.ഡി.പി. ജനവിധി തേടിയത്.ഇതില്‍ പെരുമ്പാവൂര്‍ മുനിസിപാലിറ്റിയില്‍ മത്സരിച്ച രണ്ടു വാര്‍ഡുകളിലും രണ്ടാം സ്ഥാനത്തെത്താന്‍ പി.ഡി.പി.സ്ഥാനാര്തികള്‍ക്ക് കഴിഞ്ഞു. 21 വാര്‍ഡുകളില്‍  പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തെത്തി. പെരുമ്പാവൂര്‍ മുനിസിപാലിറ്റിയിലെ മസ്ജിദ് വാര്‍ഡില്‍ കേവലം ഒന്‍പതു വോട്ടിനും ത്രിക്കപ്പറമ്പ് വാര്‍ഡില്‍ 21 വോട്ടുകള്‍ക്കുമാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. ആലപ്പുഴ മുനിസിപാലിറ്റിയില്‍ മത്സരിച്ച ഏഴു വാര്‍ഡുകളില്‍ അഞ്ചു വാര്‍ഡുകളിലും പാര്‍ട്ടി മൂന്നാം സ്ഥാനത്തെത്തി. ലജ്നത്ത് വാര്‍ഡില്‍ 435 വോട്ടു നേടിയ പാര്‍ട്ടി സ്ഥാനാര്‍ഥി 154 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഏഴു വാര്‍ഡുകളില്‍ നിന്ന് മാത്രം 1326 വോട്ടുകള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ നേടി. ആലപ്പുഴ ഉപതിരഞ്ഞെടുപ്പില്‍ 11804 വോട്ടുകള്‍ മാത്രം കിട്ടിയ പി.ഡി.പി. ആലപ്പുഴ മുനിസിപാലിറ്റിയില്‍ മാത്രം ഇത്രയധികം വോട്ടു നേടിയത് ശ്രദ്ദേയമായി. ആലപ്പുഴ മുനിസിപാലിറ്റിയില്‍ പി.ഡി.പി. മത്സരിച്ച ഒരിടത്തും എസ്.ഡി.പി.ഐ. സ്ഥനാര്തികള്‍ക്ക് പി.ഡി.പി. യുടെ സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകള്‍ നേടാനായില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.