ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ പി.ഡി.പി. കരുത്തു തെളിയിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് പി.ഡി.പി.ജനവിധി നേടിയ 42 ഡിവിഷനുകളിലും സ്ഥാനാര്‍ഥികള്‍ ശ്രദ്ദേയമായ പ്രകടനം കാഴ്ചവച്ചു. 42 ഡിവിഷനുകളില്‍ നിന്നും 61784 വോട്ടുകളാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ നേടിയത്. ഇതില്‍ എറണാകുളം കടുങ്ങല്ലൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ച പി.ഡി.പി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുജീബ് റഹ്മാന്‍ നേടിയ 6253 വോട്ടുകള്‍ പി.ഡി.പി.യുടെ ശക്തിയും സ്വാദീനവും വിളിച്ചറിയിക്കുന്നതായി. മലപ്പുറം ജില്ലയില്‍ 22 ഡിവിഷനുകളില്‍ നിന്നായി 33576 വോട്ടുകള്‍ നേടാന്‍ പാര്‍ട്ടി സ്ഥനാര്തികള്‍ക്ക് കഴിഞ്ഞു. തിരൂരങ്ങാടി ഡിവിഷനില്‍ നിന്ന് മത്സരിച്ച പള്ളാട്ട് റാബിയയാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത്. ഇവര്‍ 2905 വോട്ടുകള്‍ നേടി. കൊല്ലം ജില്ലയിലെ തൊടിയൂര്‍ ഡിവിഷനില്‍ നിന്നും മത്സരിച്ച തഴവ ജബ്ബാര്‍ 3004 വോട്ടുകള്‍ നേടി ശ്രദ്ദേയമായ പ്രകടനം കാഴ്ചവച്ചു.ഏഴു ഡിവിഷനുകളില്‍ മൂന്നാം സ്ഥാനത്തെത്താനും പാര്‍ട്ടി സ്ഥാനാര്തികള്‍ക്ക് കഴിഞ്ഞു.     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.