കമറിനു പി.സി.എഫ്. സഹായ ഹസ്തം ; ജയില്‍ മോചനം യാദാര്‍ത്യമാകുന്നു

ബിദായ (ഒമാന്‍): സ്പോണ്‍സറുടെ  പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മോഷണക്കേസില്‍ പിടിയിലായ ആലപ്പുഴ സ്വദേശിനി കമാര്‍ ഹസ്സന്‍ കുട്ടിയുടെ മോചനത്തിന് പിഴയടക്കാനുള്ള തുക നല്‍കി പി.സി.എഫ്. പ്രവര്‍ത്തകര്‍ മാതൃകയായി. കോടതി വിധിച്ച മുന്നൂറു ദിനാര്‍ പിഴയടക്കാനില്ലാതെ മലയാളി വീട്ടമ്മ ജയില്‍ കഴിയുകയാണെന്ന 'മാധ്യമം' ദിനപത്രത്തിലെ വാര്‍ത്ത ശ്രദ്ദയില്പെട്ട പി.സി.എഫ്. പ്രവര്‍ത്തകര്‍ സഹായ ഹസ്തവുമായി എത്തുകയായിരുന്നു. 
ജീവകാരുണ്യ പ്രവര്തനരംഗത് മതമോ-രാഷ്ട്രീയമോ മറ്റു വിവേച്ചനങ്ങലോ ഇല്ലാതെ സന്നദ്ധ  സംഘടനകള്‍ അവരെ സഹായിക്കാന്‍ മുന്നോട്ടുവരേണ്ടതുണ്ടെന്നു  പി.സി.എഫ്.സൂര്‍ കമ്മിറ്റി പ്രസിഡണ്ട്‌ ടി.എം.എ.ഹമീദ് കൂരാച്ചുണ്ട് അഭിപ്രായപ്പെട്ടു. ജയിലില്‍ കഴിയുന്ന കമര്‍കുട്ടിക്കു പിഴയടക്കാനുള്ള തുക അദ്ദേഹത്തിന്റെ ബന്ധുവിന് കൈമാറുന്ന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 
സൂര്‍ അല്‍ ആമേന്‍ സെന്ററില്‍ നടന്ന ലളിതമായ ചടങ്ങില്‍ പി.സി.എഫ്. പ്രവര്‍ത്തക സീനത്ത് കൂരാച്ചുണ്ട് കമരിന്റെ ബന്ധു ശമീരിനു പിഴയടക്കാനുള്ള തുക കൈമാറി.   പി.സി.എഫ്. നേതാക്കളായ ഫൈസല്‍ ഇസ്മായില്‍ ആലപ്പുഴ, മനോജ്‌ സി.ചെങ്ങന്നൂര്‍, റിയാസ് എം. ഹമീദ് വര്‍ക്കല, ഷരീഫ് എരുമേലി, നവാബ് ചങ്ങനാശ്ശേരി, സുനില്‍കുമാര്‍ തമാനി, ഷിജു, ഗള്‍ഫ് മാധ്യമം പ്രതിനിധി ar. ഗോപകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.