മണ്ണഞ്ചേരി: ശിരോവസ്ത്ര ധരിച്ചതിന്റെ പേരില്‍ സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട നബാലക്ക് ആശ്വാസവും കരുത്തും പകരാന്‍ തിരക്കിനിടയിലും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി എത്തി. ശിരോവസ്‌ത്ര നിരോധനം ബിലീവേഴ്‌സ് ചര്‍ച്ച് സ്‌കൂളിലെ മാത്രം കാര്യമല്ലെന്നും ഇതിനു പിന്നില്‍ വ്യക്‌തമായ മുസ്ലീംവിരുദ്ധ അജണ്ടയുണ്ടെന്നും പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍നാസര്‍ മഅ്‌ദനി പറഞ്ഞു. ഗുരുപുരം ബിലീവേഴ്‌സ് ചര്‍ച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്നു പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനി മണ്ണഞ്ചേരി കൊടിയന്താറ്റ് നബാലയുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മഅ്‌ദനി.
മുസ്ലീം വിരുദ്ധ സമീപനമുണ്ടാക്കി മുസ്ലീങ്ങളെ പ്രകോപിപ്പിച്ച് തെരുവിലിറക്കി കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണിവര്‍. സര്‍ക്കാര്‍ ഇതിനെ ഗൗരവമായി കാണണം.മുസ്ലീം വസ്‌ത്രധാരണത്തിനു സ്‌കൂളുകളില്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും അതു നിയമപരമാണോയെന്നും സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയും വ്യക്‌തമാക്കണമെന്നും മഅ്‌ദനി ആവശ്യപ്പെട്ടു.
സംഭവത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തൃപ്തികരമായ നടപടിയുണ്ടായില്ലെങ്കില്‍ പിഡിപിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു.
പിഡിപി ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് കെ. മുജീബ്, സെക്രട്ടറി കെ. നാസര്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രഹ്‌നാ റഫീക്, പി.ഐ. നിസാര്‍, അബ്ദുള്‍ കരീം, ഷാജി കൃഷ്ണന്‍ എന്നീ നേതാക്കളും മഅദനിക്കൊപ്പമുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ