'പ്രവാചകനിന്ദ: സാമ്രാജ്യത്വ ഗൂഢാലോചന തിരിച്ചറിയുക': കരുനാഗപ്പള്ളിയില്‍ നാളെ പൊതുസമ്മേളനം

കൊല്ലം: അന്‍വാര്‍ വെല്‍ഫെയര്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച വൈകുന്നേരം നാലിന് കരുനാഗപ്പള്ളിയില്‍ 'പ്രവാചകനിന്ദ: സാമ്രാജ്യത്വ ഗൂഢാലോചന തിരിച്ചറിയുക' എന്ന വിഷയത്തില്‍ പൊതുസമ്മേളനം നടക്കും.

മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, പീതാംബരക്കുറുപ്പ് എം.പി, അബ്ദുന്നാസിര്‍ മഅ്ദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പ്രഫ. എം.എസ്. ജയപ്രകാശ്, തിരുവല്ലാ ബിഷപ്പ് ഫാദര്‍ ജോണ്‍ തുണ്ടുകുളം, ഹമീദ് വാണിമേല്‍, അഡ്വ. കെ.പി. മുഹമ്മദ്, സെയ്ദ് മുഹമ്മദ് അല്‍ഖാസിമി, മുഹമ്മദ് ഫാറൂഖ് നഈമി, കടയ്ക്കല്‍ ജുനൈദ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ദൈവ-പ്രവാചക നിന്ദ നിറഞ്ഞ വിവാദ ചോദ്യപേപ്പറും ചിന്‍വാദ്പാലവും ഉയര്‍ത്തിയ പ്രതിഷേധം ശമിക്കുന്നതിനുമുമ്പ് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രവാചകനെയും അപമാനിക്കുന്ന മറ്റൊരു പുസ്തകം കൂടി പുറത്തിറങ്ങിയിരിക്കുകയാണെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'ഇസ്‌ലാമിക ദര്‍ശനം, വിമര്‍ശങ്ങള്‍ വസ്തുതകള്‍' എന്ന പേരില്‍ ക്രൈസ്തവ മിഷനറിമാര്‍ പുറത്തിറക്കിയ പുസ്തകമാണ് വിപണിയില്‍ രഹസ്യമായി വില്‍പന നടത്തുന്നത്.
259 പേജുള്ള മുളന്തുരുത്തി വെട്ടിക്കാട്ട് പുന്നക്കുഴി വീട്ടില്‍ നേബിള്‍ എഴുതി എന്ന് കരുതപ്പെടുന്ന പുസ്തകത്തിന് നിലമ്പൂര്‍ സ്വദേശി റവ. ഡോ. ജോണ്‍ തേക്കടിയിലിന്‍േറതാണ് ആമുഖം.

നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ കര്‍മങ്ങളെയും പരിഹസിക്കുന്ന പുസ്തകം കുടുംബജീവിതം വൈവാഹിക നിയമങ്ങള്‍, പലിശ നിരോധം, പര്‍ദ്ദാ എന്നിവയെയും ആക്ഷേപിക്കുന്നുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ തലച്ചിറ സലീമുല്‍ ഹാദി, ബാദുഷ മന്നാനി, അബ്ദുല്‍ വാഹിദ് മൗലവി ബാഖവി, ബദറുദ്ദീന്‍ മന്നാനി, ഷാജിറുദ്ദീന്‍ ദാഈ, ജാബിര്‍ ബാഖവി, സുനില്‍ ഷാ, ഹുസൈന്‍ മൗലവി, സമീര്‍ തേവലക്കര, അബൂബക്കര്‍ മൗലവി, അയ്യൂബ് മൗലവി, വിളക്കുടില്‍ നസീര്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.