അവഗണനക്കെതിരെ പ്രക്ഷോഭത്തിന് പി ഡി പി നേതൃത്വം നല്‍കും : സാബു കൊട്ടാരക്കര

ദുബൈ: പ്രവാസികളെ രണ്ടാംതരം പൗരന്മാരായി കാണുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക്‌ പി ഡി പി നേതൃത്വം നല്‍കുമെന്ന്‌ സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര പറഞ്ഞു. വാഗ്‌ദാനങ്ങളല്ലാതെ പ്രവാസികള്‍ അനുഭവിക്കുന്ന വിവേചനവും അവഗണനയും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നുവരണം. നിരന്തരമായ അവഗണനക്കെതിരെ പി ഡി പി, പി സി എഫ്‌ സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട്‌ ഹെഡ്‌ പോസ്റ്റോഫീസിലേക്ക്‌ ഈ മാസം 19ന്‌ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നും സാബു കൊട്ടാരക്കര പറഞ്ഞു.  പി സി എഫ്‌ ദുബൈയില്‍ സംഘടിപ്പിച്ച യു.എ.എ. തല നേതൃസംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇല്ല്യാസ്‌ തലശ്ശേരിയുടെ  അധ്യക്ഷതയില്‍ നടന്ന സംഗമം പി ഡി പി കാസര്‍കോട്‌ ജില്ലാ പ്രസിഡന്റ്‌ പി എം സുബൈര്‍ പടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. കരീം കാഞ്ഞാര്‍, തൊടിയില്‍ ഇക്‌ബാല്‍ കഴക്കൂട്ടം, ഷാഫി ഹാജി അടൂര്‍, നാസര്‍ ചിറയിന്‍കീഴ്‌, മുഈനുദ്ദീന്‍ ചാവക്കാട്‌, അസീസ്‌ ബാവ തിരുവമ്പാടി, ഹംസ കുറ്റിപ്പുറം എന്നിവര്‍ സംസാരിച്ചു.  മുഹമ്മദ്‌ മഅ്‌റൂഫ്‌ സ്വാഗതവും  മുഹമ്മദ്‌ മുബാറക്‌ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.