കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പരാജയത്തിനു കാരണം പി.ഡി.പി.യുമായി വേദി പങ്കിട്ടതാണെന്ന ആരോപണം അഭിസാരികയുടെ ചാരിത്ര പ്രസംഗം പോലെ തരംതാണതാണെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവിച്ചു.
കേരള മന്ത്രിസഭയിലെ മുഴുവന്‍ സി.പി.ഐ മന്ത്രിമാരും സി.പി.ഐ. അസിസ്റ്റന്റ്റ് സെക്രട്ടറി കെ.ഇ. ഇസ്മയില്‍ അടക്കമുള്ളവരും പി.ഡി.പി.യുടെ തിരഞ്ഞെടുപ്പ് വേദികളിലും പാര്‍ട്ടി സമ്മേളനങ്ങളിലും സംബന്ധിച്ചിട്ടുണ്ട്. ഇതിന്റെ ജീവിക്കുന്ന തെളിവുകള്‍ പി.ഡി.പി.യുടെ പക്കലുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ സാമ്രാജ്യത്വത്തിനെതിരെ, വിശാല്‍ ഇടതു മതേതര ചേരി എന്ന ലകഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരെ ആക്ഷേപിക്കുന്നത് തികച്ചും അനുചിതവും മാന്യതയ്ക്ക് നിരക്കാത്തതുമാണ്.
രാഷ്ട്രീയ സദാചാരത്തിന്റെ ഗീര്‍വാണം മുഴക്കലുകള്‍ നടത്തുന്ന എ.ഐ.വൈ.എഫ്.മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ടാറ്റയുടെ ബംഗ്ലാവില്‍ സൌജന്യമായി താമസിക്കുകയും ടാറ്റയുടെ നിയമവിരുദ്ധ നടപടികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്യുന്ന തങ്ങളുടെ പാര്‍ട്ടി നേതാക്കളെ സദാചാരം പഠിപ്പിക്കണമെന്നും റജീബ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ