മഅദനികുടുംബത്തെ വേട്ടയാടുന്നത് നിര്‍ത്തണം - ഗ്രോ വാസു
തിരുവനന്തപുരം: അബ്ദുന്നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയയെ അറസ്റ്റു ചെയ്യാനുള്ള നീക്കം തികച്ചും ദുരുദ്ദേശ്യപരമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗ്രോ വാസുവിന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘം ആരോപിച്ചു.കേവല ആരോപണത്തിന്റെ പേരില്‍ മാത്രം ആരെയും അറസ്റ്റു ചെയ്യുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ ജയില്‍വാസം സൃഷ്ടിച്ച നിര്‍ബന്ധിത സാഹചര്യത്തില്‍ വീട്ടിനു പുറത്തിറങ്ങേണ്ടി വന്ന വീട്ടമ്മയാണ് സൂഫിയയെന്ന് വാസു ചൂണ്ടിക്കാട്ടി.മഅദനിയുടെ ജയില്‍വാസം നീണ്ടുപോയതില്‍
പ്രകോപിതരായ അനുയായികളില്‍ ആരെങ്കിലും എന്തെങ്കിലും അവിവേകം കാണിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ സൂഫിയയെ ക്രൂശിക്കുന്നത് സാംസ്‌കാരിക കേരളത്തിന് അംഗീകരിക്കാനാവുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.എസ്.ഷാനവാസ്, ജ്യോതിഷ് പെരുമ്പുളിക്കല്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മുസ്ലിം സംഘടനകള്‍
കൊല്ലം:കളമശ്ശേരി ബസ് കത്തിച്ച കേസില്‍ ഒരു ഫോണ്‍ബന്ധത്തിന്റെ പേരില്‍ സൂഫിയ മഅദനിയെ കുറ്റക്കാരിയാക്കി അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്ന നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്‌ലിം സംഘടനാനേതൃയോഗം അഭിപ്രായപ്പെട്ടു. പകല്‍വെളിച്ചത്തില്‍ ബാബരി മസ്ജിദ് ഇടിച്ചുനിരത്തിയ ഉമാഭാരതി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളും മലേഗാവില്‍ കൂട്ടക്കുരുതി നടത്തിയ തൊഗാഡിയ, യുവസംന്യാസിനി പ്രജ്ഞാസിങ് താക്കൂര്‍ മുതലായവരും സൈ്വരവിഹാരം നടത്തുമ്പോള്‍, ബസ് കത്തിച്ച സംഭവത്തില്‍ പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ മുമ്പ് ആവര്‍ത്തിച്ച് സ്ഥിരീകരിച്ചിട്ടും ഇപ്പോള്‍ നിഗൂഢ അജന്‍ഡയുടെ പേരില്‍ സൂഫിയ മഅദനിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ ഒരുങ്ങുന്നത് വിവേചനപരമാണ്.
ഒരു മുസ്‌ലിം യുവതിയെ അറസ്റ്റ് ചെയ്ത് അപമാനിക്കാനുള്ള നീക്കത്തിന്റെ നേര്‍ക്ക് കണ്ണടിച്ചിരിക്കാന്‍ മുസ്‌ലിം സമുദായത്തിന് സാധ്യമല്ലെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. കൊല്ലം ഉമറുല്‍ ഫാറൂഖ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗത്തില്‍ ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വി.എം.മൂസ മൗലവി അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി.മുഹമ്മദ്, വൈസ് പ്രസിഡന്റ് എം.എ.സമദ്, സെക്രട്ടറി തേവലക്കര എം.എ.അസീസ്, ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പാങ്ങോട് എ.ഖമറുദ്ദീന്‍ മൗലവി എന്നിവര്‍ സംസാരിച്ചു.

പി.എം.എ സലാം എം.എല്‍.എ
കോഴിക്കോട്: പി.ഡി.പി തീവ്രവാദ സംഘടനയാണെന്ന് അഭിപ്രായമില്ലെന്നും അബ്‌ദുള്‍ നാസര്‍ മദനി തെറ്റുചെയ്‌തതായി കരുതുന്നില്ലെന്നും ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പി.എം.എ സലാം എം.എല്‍.എ പറഞ്ഞു.മദനിയെപോലൊരാള്‍ തെറ്റു ചെയ്‌തുവെന്ന് ഐ.എന്‍.എല്‍ കരുതുന്നില്ല.എല്‍.ഡി.എഫിനൊപ്പംതന്നെ യു.ഡി.എഫും മദനിയുടെ പിന്തുണ സ്വീകരിച്ചിട്ടുള്ളതാണ്.ഇപ്പോള്‍ തീവ്രവാദത്തിനെതിരെ നടക്കുന്ന പ്രചാരണം മുസ്ലീം സമുദായത്തെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ചുരുക്കം ചിലര്‍മാത്രമാണ്. അവരെ കണ്ടെത്തി ശിക്ഷിക്കുകയാണ് വേണ്ടതെന്നു സലാം ആവശ്യപ്പെട്ടു.
മഅ്ദനി വിരുദ്ധ നീക്കത്തിനെതിരെ ഇമാമുമാരുടെ ധര്‍ണ
തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിക്കും കുടുംബത്തിനുമെതിരായ നീക്കത്തിലും കുപ്രചാരണങ്ങളിലും പ്രതിഷേധിച്ച് കേരള മഹല്ല് ഇമാം ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇമാമുമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി. പാളയം മസ്ജിദിന് മുന്നില്‍ നിന്ന് പ്രകടനമായാണ് ഇമാമുമാര്‍ സെക്രട്ടേറിയറ്റ് നടയിലെത്തിയത്.
ക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി. അബൂബക്കര്‍ ഹസ്രത്ത് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഒരു തെറ്റും ചെയ്യാത്ത മഅ്ദനിയെ പതിറ്റാണ്ടോളം ജയിലിലടച്ച് പീഡിപ്പിച്ചവര്‍ കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയാ മഅ്ദനിയെ അറസ്റ്റ് ചെയ്ത് അന്യസംസ്ഥാനത്തിന് കൈമാറുകയാണെങ്കില്‍ മുസ്ലിം സമുദായത്തിന് അത് നോക്കി നില്‍ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൌലവി അധ്യക്ഷത വഹിച്ചു.
ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൌലവി, ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, അന്‍വാര്‍ വെല്‍ ഫയര്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലിഹ് മൌലവി, കെ.എം.വൈ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, പുലിപ്പാറ സുലൈമാന്‍ മൌലവി, പാലുവള്ളി അബ്ദുല്‍ ജബ്ബാര്‍ മൌലവി, മുണ്ടക്കയം ഹുസൈന്‍ മൌലവി, എന്‍.എം. ഇസ്മാഈല്‍ മൌലവി, കല്ലമ്പലം അര്‍ഷദ് മൌലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൌലവി, പാനിപ്ര ഇബ്രാഹിം മൌലവി, കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി, വൈ.എം. ഹനീഫാ മൌലവി, ചങ്ങനാശേരി അലിയാര്‍ മൌലവി, അബ്ദുല്‍ ഷുക്കൂര്‍ അല്‍ഖാസിമി, ഇ.പി. അബൂബക്കര്‍ അല്‍ഖാസിമി, ഹുസൈന്‍ ദാരിമി, തലച്ചിറ ഷാജഹാന്‍ മൌലവി, അബ്ദുല്‍ മജീദ് നദ്വി എന്നിവര്‍ പ്രസംഗിച്ചു.
മഅദനിക്കും കുടുംബത്തിനും പിന്തുണ പ്രഖ്യാപിച്ച് പി.ഡി.പി. പ്രകടനം
കാസര്‍കോട്:മഅദനിക്കും കുടുംബത്തിനും പിന്തുണ പ്രഖ്യാപിച്ച് കൊല്ലത്ത് നടക്കുന്ന അനിശ്ചിതകാല നിരാഹാരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പി.ഡി.പി. ജില്ലാ കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. പര്‍ദ ധരിച്ച സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു.
പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന പ്രതിഷേധ യോഗം സംസ്ഥാന ഖജാന്‍ജി അജിത്കുമാര്‍ ആസാദ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സുബൈര്‍ പടുപ്പ് അധ്യക്ഷനായി. ഐ.എസ്.സക്കീര്‍ഹുസൈന്‍, കെ.വി.പുരുഷോത്തമന്‍, കെ.പി.മുഹമ്മദ്, അനീഫ, മുഹമ്മദ്, ഷിജോ ജോസഫ്, അബ്ദുല്‍റഷീദ്, ഉമ്മര്‍, എസ്.എം.ബഷീര്‍, ഖാലിദ്, അമീദ്, അബ്ദുല്‍റഹ്മാന്‍, ആബിദ്, അഷ്‌റഫ്, അല്‍ത്താഫ്, ജലീല്‍, ഉബൈദ്, കെ.എന്‍.മുഹമ്മദ്, ഗോപി, സലീം എന്നിവര്‍ സംസാരിച്ചു. യൂനുസ് തളങ്കര സ്വാഗതവും സയ്യിദ് ഉറുല്‍ ഫാറൂഖ് തങ്ങള്‍ നന്ദിയും പറഞ്ഞു.
മഅദനിയോടും കുടുംബത്തോടും നീതി പുലര്‍ത്തണം
കരുനാഗപ്പള്ളി:വ്യക്തമായ തെളിവുകള്‍ ഇല്ലാതെ കേവലം പുകമറ സൃഷ്ടിച്ച് മഅദനിയെയും കുടുംബത്തെയും തീവ്രവാദികളായി ചിത്രീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് യൂനുസ് ചിറ്റുമൂലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ.എന്‍.എല്‍. ജില്ലാ സെക്രട്ടറി കെ.എസ്.പുരം അന്‍സില്‍, റിയാസ്, ജോര്‍ജ് ജോസഫ്, രത്‌നമണി, കൊച്ചുമോന്‍, ബിജു, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതിഷേധപ്രകടനം - തിരൂര്‍
തിരൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്കും കുടുംബത്തിനും പാര്‍ട്ടിക്കുമെതിരായ പ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് പി.ഡി.പി പൊന്മുണ്ടം പഞ്ചായത്ത് കമ്മിറ്റി വൈലത്തൂര്‍ ടൗണില്‍ പ്രകടനംനടത്തി. പി.കെ.നജ്മുദ്ദീന്‍, സി.കെ.സെമീര്‍, പി.കെ.സിറാജ്, സാക്കിര്‍ഹഖ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
പ്രതിഷേധ പ്രകടനം - കായംകുളം
കായംകുളം: മഅദനിയെയും ഭാര്യയെയും കള്ളക്കേസില്‍ കുടുക്കി നാടുകടത്താന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് പി.ഡി.പി. നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. കെ. മോഹനന്‍, നെസീര്‍, സിദ്ധിക്ക്, അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതിഷേധ റാലി - ആലുവ
ആലുവ:മദനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് ആലുവയില്‍ പിഡിപി റാലി നടത്തി. നഗരം ചുറ്റി നടന്ന റാലിയെ തുടര്‍ന്ന് നടന്ന സമാപന സമ്മേളനം പിഡിപി ജില്ലാ സെക്രട്ടറി വി.എം. മാര്‍സന്‍ ഉദ്ഘാടനം ചെയ്തു. ആലുവ മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ഖാദര്‍ അധ്യക്ഷനായി. മുജീബ് റഹ്മാന്‍, മനാഫ് വേണാട് എന്‍.ഐ. മുഹമ്മദ് ഹാജി എന്നിവര്‍ സംസാരിച്ചു.
പി.ഡി.പി. പ്രതിഷേധറാലി - പൊന്നാനി
പൊന്നാനി:മഅദനിക്കും കുടുംബത്തിനുമെതിരായ ഗൂഢ നീക്കങ്ങള്‍ക്കും കുപ്രചാരണങ്ങള്‍ക്കുമെതിരെ പി.ഡി.പി.പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധറാലി നടത്തി. എം. മൊയ്തുണ്ണിഹാജി, അസീസ് വെളിയംകോട്, കെ. ഷാജിമോന്‍, എന്‍.പി. ഇമ്പിച്ചിക്കോയ തങ്ങള്‍, എം.എ. അഹമ്മദ് കബീര്‍, അക്ബര്‍ ചുങ്കത്ത്, നസീര്‍ പുറങ്ങ്, സി.പി. മുഹമ്മദ് അഷറഫ്, കെ. റഫീക്, സുബൈര്‍ നന്നംമുക്ക്, റഹീം പൊന്നാനി എന്നിവര്‍ നേതൃത്വം നല്‍കി.
പി.ഡി.പി. പ്രകടനം നടത്തി - പാലക്കാട്
പാലക്കാട്: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്കും കുടുംബത്തിനുമെതിരെ കള്ളപ്രചാരണം നടത്തുന്നതായി ആരോപിച്ച് പി.ഡി.പി. പാലക്കാട് ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. അഷ്‌റഫ് അലി വല്ലപ്പുഴ, മുഹമ്മദ് സിയാവുദ്ദീന്‍, പി. രവീന്ദ്രന്‍, രാജന്‍ കൊല്ലങ്കോട്, എം.എ. യാസിര്‍, ഇബ്രാഹിം നെയ്തല, പി. ഷംസുദ്ദീന്‍, എം.ഐ. യാസിര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
പി.ഡി.പി. പ്രവര്‍ത്തകര്‍ ഉപവസിച്ചു
മഞ്ചേശ്വരം: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദിനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന അനീതി അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പി.ഡി.പി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൊസങ്കടിയില്‍ ഉപവാസം നടത്തി. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര ഉദ്ഘാടനം ചെയ്തു. ഉമര്‍ വോര്‍ക്കാടി അധ്യക്ഷനായി. എസ്.എം.ബഷീര്‍ മുഖ്യപ്രഭാഷണംനടത്തി.
ഖാലിദ് ബംബ്രാണ സ്വാഗതംപറഞ്ഞു. വൈകിട്ട് നടന്ന സമാപനപൊതുയോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മായിന്‍ ബാദ്ഷ മൗലവി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം.സുബൈര്‍ പടുപ്പ്, ട്രഷറര്‍ സയ്യിദ് ഉമര്‍ ഫാറൂഖ് തങ്ങള്‍, പുരുഷോത്തമന്‍ കുണ്ടംകുഴി എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ