നെടുങ്കണ്ടത്ത് പി.ഡി.പി മഅദനി മോചന മനുഷ്യാവകാശ സമ്മേളനം

നെടുങ്കണ്ടം: പടിഞ്ഞാറേ കവലയില്‍ ഈമാസം 12 ന് വൈകുന്നേരം നാലിന് മഅദനി മോചന മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കുമെന്ന് പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്റ് നജീബ് കളരിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അന്യായമായി കര്‍ണാടക ജയിലില്‍ അടക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിയെ അനന്തമായ ജയില്‍ വാസത്തിലേക്ക് തള്ളിവിടാന്‍ കേന്ദ്ര തലത്തില്‍ നടക്കുന്ന ഗൂഢനീക്കത്തിനെതിരെ പി.ഡി.പി ജില്ലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രചാരണ കാമ്പയിനുകളുടെ ഭാഗമായാണ് സമ്മേളനം.

ഡോ.എം.എസ്. ജയപ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കലരാജ് മുഖ്യപ്രഭാഷണം നടത്തും. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി, സംസ്ഥാന സെക്രട്ടറി സി.എച്ച്. അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.എം. ജബ്ബാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ പി.ഡി.പിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാലിന് നെടുങ്കണ്ടം, അഞ്ചിന് പാമ്പാടുംപാറ,ആറിന് കരുണാപുരം,10 ന് ശാന്തന്‍പാറ എന്നീ പഞ്ചായത്തുകളില്‍ കണ്‍വെന്‍ഷനുകള്‍ ചേരും.

പി.ഡി.പിയില്‍ നിന്ന് ഇരുപത്തഞ്ചോളം പ്രവര്‍ത്തകര്‍ രാജിവെച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.പാര്‍ട്ടിയെയും ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയെയും സ്‌നേഹിക്കുന്ന ഒരാള്‍ പോലും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പോയിട്ടില്ല.
വരും ദിവസങ്ങളില്‍ മറ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയാളുകള്‍ പി.ഡി.പിയിലേക്ക് കടന്നുവരുമെന്ന് നേതാക്കള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് സി.ഇ. നാസര്‍,സംസ്ഥാന കൗണ്‍സിലംഗം പി.എം. താജുദ്ദീന്‍, മണ്ഡലം സെക്രട്ടറി യൂനുസ് കിഴക്കയില്‍, ട്രഷറര്‍ നാസര്‍ പട്ടാളം, മണ്ഡലം വൈസ് പ്രസിഡന്റ് സി.ഇ. ഷരീഫ്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എ. യൂനുസ്, സെക്രട്ടറി മുഹമ്മദ് റാഫി,എം.ഐ. ഹലീല്‍, മുഹമ്മദ് സാലി എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.