കാസര്‍കോട്: ബംഗ്ലൂര്‍ പോലീസ് അന്യായമായി അറസ്റ്റു ചെയ്ത പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംമ്പര്‍ 11ന് മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന പി.ഡി.പിയുടെ കര്‍ണ്ണാടക മാര്‍ച്ചിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.വി. പുരോഷത്തമന്‍ കുണ്ടംകുഴി പറഞ്ഞു. പി.ഡി.പി. സ്ഥാനാര്‍ത്ഥികള്‍ക്ക് ആലിയാ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്‌തു. പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് പി.എം. സുബൈര്‍ പടുപ്പ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് മീഞ്ച, മുഹമ്മദ് ബെള്ളൂര്‍, ഇസ്‌മായില്‍ ആരിക്കാടി, അഷറഫ് കുമ്പടാജെ, ആബിദ് മഞ്ഞംപാറ, സലീം പടന്ന, അഷറഫ് ആരിക്കാടി, ഖാലിദ് ബംബ്രാണ, ഇബ്രാഹിം, സലാഹുദ്ദീന്‍ തങ്ങള്‍, റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര സ്വാഗതവും, ഹനീഫ വൊര്‍ക്കാടി നന്ദിയും പറഞ്ഞു.
മഅദനിയുടെ മോചനം ആവശ്യപ്പെട് കര്‍ണ്ണാടകയിലേക്ക് മാര്‍ച്ച് നടത്തും : പി.ഡി.പി.
കാസര്‍കോട്: അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ട് മഞ്ചേശ്വരത്തു നിന്നും പി.ഡി.പിയുടെ കര്‍ണ്ണാടക മാര്‍ച്ച് നവംബര്‍ 11ന് ആരംഭിക്കുമെന്ന് പി.ഡി.പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അബ്ദുല്‍ നാസര്‍ മഅദനിക്കെതിരെയെടുത്തിട്ടുള്ള കള്ള കേസുകള്‍ പിന്‍വലിക്കുക, ബാംഗ്ലൂരിലെ അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിപ്പിച്ച് മതിയായ ചികിത്സ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും മാര്‍ച്ച് സംഘടിപ്പിക്കുക. നവംബര്‍ 11ന് ഉച്ചയ്‌ക്ക് 2.30ന് മഞ്ചേശ്വരം പൊസോട്ടു നിന്നുമായിരിക്കും കര്‍ണ്ണാടക അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തുക. മഅദനിക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് അദ്ദേഹത്തിനുമേല്‍ പുതിയ കേസുകള്‍ ചുമത്തിക്കൊണ്ടിരിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. കതക്‌പോലുമില്ലാത്ത ടോയലട്ടില്‍ മൂവി ക്യാമറകള്‍ സ്ഥാപിക്കുകയും, മരുന്നും, ആവശ്യമായ ഭക്ഷണവും നല്‍കാതെ നടത്തികൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘത്തിനെതിരെ കേരള-കേന്ദ്ര സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടുന്നതിനുവേണ്ടി കേരളത്തിലെ എം.എല്‍.എമാരും,എം.പിമാരും കര്‍ണ്ണാടക സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പി.ഡി.പി നേതാക്കള്‍ ആവശ്യപ്പെട്ടു.

പി.ഡി.പി.സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കലരാജ് മാര്‍ച്ച് ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ ഗഫൂര്‍ പുതുപ്പാടി, മുഹമ്മദ് റജീബ്, സംസഥാന ട്രഷറര്‍ അജിത് കുമാര്‍ ആസാദ്, മറ്റു മനുഷ്യവകാശ പ്രവര്‍ത്തകര്‍ മുതലായവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ വെളിപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ പി.സുബൈര്‍ പടുപ്പ്(പി.ഡി.പി. കാസര്‍കോട് ജില്ലാ പ്രസിഡണ്ട്), ഐ.എസ്. സക്കീര്‍ ഹുസൈന്‍(സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍), കെ.വി.പുരുഷോത്തമന്‍ കുണ്ടംകുഴി (സംസ്ഥാനസെക്രട്ടറിയേറ്റ് മെമ്പര്‍) ,യൂനിസ് തളങ്കര (ജില്ലാ സെക്രട്ടറി),അഷറഫ് കുമ്പടാജെ (കാസര്‍കോട് മണ്ഡലംട്രഷറര്‍) എന്നിവര്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ