കൊല്ലം : പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളുടെ പേരില്‍ പിഡിപിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജിനെയും മാധ്യമങ്ങളിലൂടെ പാര്‍ട്ടിക്ക് ദോഷകരമാവും വിധത്തില്‍ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ ജനറല്‍സെക്രട്ടറി ഗഫൂര്‍ പുതുപ്പാടിയെയും സംഘടനാ ചുമതലകളില്‍നിന്നും ഒഴിവാക്കി.ബംഗ്ലൂര്‍ ജയിലില്‍ നിന്നും അഭിഭാഷകന്‍ മുഖേന കൊടുത്തയച്ച കത്ത് വഴിയാണ് തീരുമാനം പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം സ്വദേശിയും നിലവില്‍ പാര്‍ട്ടി വൈസ് ചെയര്‍മാനുമായ വര്‍ക്കല രാജായിരിക്കും പുതിയ സംഘടനാ ജനറല്‍ സെക്രട്ടറി. പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും നിലവില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കേസുമായി ബന്ധപ്പെട്ട ചുമതലകള്‍ വഹിക്കുന്ന അഡ്വ.അക്ബര്‍ അലിയാണ് വര്‍ക്കിങ് ചെയര്‍മാന്‍.മുതിര്‍ന്ന നേതാക്കള് ഏതാനും ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ നടത്തുന്ന പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടി അണികള്‍ക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. തികഞ്ഞ അച്ചടക്കലംഘനമാണ് ഇവര്‍ നടത്തുന്നതെന്നും ചെയര്‍മാന്റെ കത്തില്‍ പറയുന്നു.അച്ചടക്കലംഘനം അന്വേഷിക്കാന്‍ അഡ്വ. മുട്ടം നാസ്സര്‍ ആദ്യക്ഷനായി അഞ്ചംഗ കമ്മിറ്റിയെയും മഅദനി ചുമതലപ്പെടുത്തിയിട്ടുണ്. ഇവര്‍ ഒരു മാസത്തിനകം ചെയര്‍മാന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
തിരുവനന്തപുരം സ്വദേശിയും നിലവില്‍ പാര്‍ട്ടി വൈസ് ചെയര്‍മാനുമായ വര്‍ക്കല രാജായിരിക്കും പുതിയ സംഘടനാ ജനറല്‍ സെക്രട്ടറി. പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും നിലവില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കേസുമായി ബന്ധപ്പെട്ട ചുമതലകള്‍ വഹിക്കുന്ന അഡ്വ.അക്ബര്‍ അലിയാണ് വര്‍ക്കിങ് ചെയര്‍മാന്‍.മുതിര്‍ന്ന നേതാക്കള് ഏതാനും ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ നടത്തുന്ന പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടി അണികള്‍ക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. തികഞ്ഞ അച്ചടക്കലംഘനമാണ് ഇവര്‍ നടത്തുന്നതെന്നും ചെയര്‍മാന്റെ കത്തില്‍ പറയുന്നു.അച്ചടക്കലംഘനം അന്വേഷിക്കാന്‍ അഡ്വ. മുട്ടം നാസ്സര്‍ ആദ്യക്ഷനായി അഞ്ചംഗ കമ്മിറ്റിയെയും മഅദനി ചുമതലപ്പെടുത്തിയിട്ടുണ്. ഇവര്‍ ഒരു മാസത്തിനകം ചെയര്‍മാന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളായി സുബൈര്‍ സബാഹി, അജിത്കുമാര്‍ ആസാദ്, മുഹമ്മദ് റജീബ് എന്നിവരെ ചെയര്‍മാന്‍ നിയമിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ