പൌരാവകാശ സംരക്ഷണത്തിന് വേണ്ടി ധീരമായി നിലനില്‍കേണ്ട, സമൂഹത്തിന്‍റെ നാവായി വര്‍ത്തിക്കേണ്ട, ശബ്ധമില്ലാത്തവന്‍റെ ശബ്ദമായി നിലനില്‍ക്കേണ്ട നമ്മുടെ മാധ്യമ സമൂഹം വഴിമാറി നടക്കുകയോണോ എന്ന് സംശയിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമ്പോള്‍ വിനയപൂര്‍വ്വം ചോദിക്കേണ്ടി വരുകയാണ് നിങ്ങള്‍ ആരുടെ പക്ഷത്താണ് ? നീതി നിഷേധകരുടെയോ അതോ നീതി നിഷേധിക്കാന്‍ കൂട്ടുനില്‍ക്കുന്നവരുടെ പക്ഷത്തോ?
ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നും, തീവ്രവാദി ബന്ധം തെളിയിക്കപ്പെട്ടാല്‍ പൊതുപ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാമെന്നും അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രസ്താവിക്കുന്ന ഇന്ത്യന്‍ മനുഷ്യാവകാശത്തിന്‍റെ നിലക്കാത്ത ശബ്ദം അബ്ദുല്‍ നാസ്സര്‍ മദനിക്കെതിരെ വലതുപക്ഷ രാഷ്ട്രീയക്കാര്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉയര്‍ത്തിക്കൊണ്ടുവരുന്ന തെളിവുകളുടെ പിന്‍ബലമില്ലാത്ത ആരോപണങ്ങള്‍ ഏറ്റുപിടിച്ചു എന്തിന് നമ്മുടെ മാധ്യമ സമൂഹം അവരുടെ വില കളയണം. നീതി നിഷേധത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയായി ഒന്‍പതര വര്‍ഷത്തെ അന്യായമായ ജയില്‍വാസം സമ്മാനിച്ച നിരവധി രോഗങ്ങള്‍ മൂലം കഷ്ട്ടപ്പെടുന്ന അബ്ദുല്‍നാസ്സര്‍ മദനിയെയും അദ്ദേഹം ജീവരക്തം നല്കി പടുത്തുയര്‍ത്തുന്ന പി.ഡി.പി. എന്ന തികച്ചും മതേതര സ്വഭാവമുള്ള പ്രസ്ഥാനത്തെയും ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ പുതിയ ആരോപണങ്ങളുമായി രംഗത്തുവരുന്നവരുടെ നാവായി വര്‍ത്തിക്കുകയാണോ നമ്മുടെ മാധ്യമ സമൂഹം. ഒരു മനുഷ്യന്‍റെ ജീവിതത്തിന്‍റെ വസന്തകാലം എന്ന് വിശേഷിപ്പിക്കാവുന്ന ഒരുപതിട്ടാണ്ടോളം നിലനിന്ന അന്യായമായ ജയില്‍വാസം കഴിഞ്ഞു പുറത്തുവന്ന അദ്ധേഹത്തെ വീണ്ടും ജയിലയക്കാന്‍ ആരൊക്കെയോ ആഗ്രഹിക്കുമ്പോള്‍ അതിന് നമ്മുടെ മാധ്യമ സമൂഹം എന്തിന് കൂട്ടുനില്‍ക്കണം. തീവ്രവാദതെക്കുരിച്ചും ഭീകരവാദത്തെക്കുറിച്ചും ആധികാരികമായി അന്വേഷിക്കാനും വിവരങ്ങള്‍ ലഭ്യമാക്കാനും ചുമതലയുള്ള നമ്മുടെ രഹസ്ന്വേഷണ വിഭാഗം അര്‍ത്ഥശങ്കയില്ലാതെ മദനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നു വ്യക്തമാക്കുമ്പോള്‍, കണ്ണൂരില്‍ തീവ്രവാദ ക്ലാസ്സെടുത്തത് മുഹമ്മദലി മദനി എന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍, മദനിക്കെതിരെ മോഴികൊടുത്തിട്ടില്ലെന്നു മൊഴികൊടുത്തു എന്ന് പറയുന്ന മണി(യൂസഫ്) തന്നെ നിഷേധിക്കുമ്പോള്‍, ജയിലില്‍ നിന്നും ഇറങ്ങിയതിനു ശേഷം ഇരുപത്തിനാല് മണിക്കൂറും സര്‍ക്കാര്‍ വക അംഗരക്ഷകരുടെ സഹായത്താല്‍ സഞ്ചരിക്കുന്ന ഏതൊരു മനുഷ്യന്‍റെയും സാമാന്യ ബുദ്ധിക്ക് നിരക്കാത്ത രീതിയിലുള്ള ആരോപണ ങ്ങളുമായി രംഗത്തുവരുമ്പോള്‍ ശരിയേതെന്ന് ചൂണ്ടിക്കാണിക്കാന്‍, ഇതിനു പിന്നിലെ രാഷ്ട്രീയക്കളിയെക്കുറിച്ച് തുറന്നെഴുതാന്‍ പ്രബുദ്ധ കൈരളിയില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും തയ്യാറില്ലേ ? മാധ്യമ സമൂഹം കൂടി രാഷ്ട്രീയക്കാരുടെ ചൊല്‍പ്പടിക്ക് വഴങ്ങള്‍ തുടങ്ങിയാല്‍ സാധാരണക്കാരനു നീതി ലഭ്യമാവാന്‍ അവന്‍ ആരെ ആശ്രയിക്കും ? ഉത്തരം കിട്ടാതെ അലയുകയാണ് ഓരോ കേരളീയനും. കശ്മീരില്‍ കേരളത്തിലോ ഏതോ ചെറുപ്പക്കാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ അതിനെതിരെ ഏറ്റവും കൂടുതല്‍ ശബ്ധിച്ചതും, നാടൊട്ടുക്കും ജനപ്രതിനിധികളെയും മറ്റും പങ്കെടുപ്പിച്ചു രാഷ്ട്രസുരക്ഷാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു അസുഖകരമായ ഈ പുത്തന്‍ പ്രവണതകള്‍ക്കെതിരെ ബോധവത്കരണം നടത്തിയ ഒരു ജന നേതാവിനെതിരെ ഏതാനും ചില രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ താല്പര്യത്തിനനുസരിച്ച് പേന ചലിപ്പിക്കുന്ന പേനയുന്തികളായി നമ്മുടെ മാധ്യമ സമൂഹം അധ:പ്പതിക്കരുത് എന്നു വിനയപൂര്‍വ്വം സൂചിപ്പിക്കട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ