രാഷ്ട്രസുരക്ഷ സന്ദേശയാത്ര ഫിബ്രവരി ഒന്നുമുതല്‍ പതിനേഴു വരെ

കൊച്ചി: ന്യൂനപക്ഷവേട്ട നിര്‍ത്തുക, സാമ്രാജ്യത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ അബ്ദുന്നാസര്‍ മഅദനി രാഷ്ട്രസുരക്ഷ സന്ദേശയാത്ര നടത്തും.ഫിബ്രവരി ഒന്നിന്‌ കാസര്‍കോടുനിന്ന്‌ ആരംഭിക്കുന്ന യാത്ര 17ന്‌ തിരുവനന്തപുരത്ത്‌ വന്‍ റാലിയോടെ അവസാനിക്കുമെന്ന്‌ പി.ഡി.പി.വര്‍ക്കിങ്‌ പ്രസിഡന്റ്‌ പൂന്തുറ സിറാജ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. പി.ഡി.പി. ബുധനാഴ്‌ച നടത്താന്‍ നിശ്ചയിച്ചിരുന്ന രാജ്‌ഭവന്‍ മാര്‍ച്ച്‌ മാറ്റിവെച്ചു. വിവിധ സംഘടനകളെ ഉള്‍പ്പെടുത്തി രാജ്‌ഭവന്‍മാര്‍ച്ച്‌ വന്‍ ജനകീയ സമരമാക്കി
മാര്‍ച്ചില്‍ നടത്തും.

സക്കറിയയെ കൈയേറ്റംചെയ്‌ത നടപടിയില്‍ പി.ഡി.പി. പ്രതിഷേധിച്ചു. സക്കറിയയുടെ എല്ലാ അഭിപ്രായങ്ങളോടും യോജിപ്പില്ലെങ്കിലും, അദ്ദേഹത്തിന്റെ അഭിപ്രായസ്വാതന്ത്ര്യം വിലകല്‌പിക്കേണ്ടതാണെന്ന്‌ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.

പി.ഡി.പി. സംസ്ഥാന വ്യാപക കാമ്പയിനു തുടക്കമായി

ആലുവ - കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസിന്‌ സൂഫിയ നേതൃത്വം നല്‍കിയെന്ന്‌ തലയില്‍ ആള്‍ത്താമസമുള്ളവരാരും പറയില്ല. ഭര്‍ത്താവിനെ ജയില്‍മോചിതനാക്കാന്‍ സംസ്ഥാനത്തെ നല്ലവരായ എം.എല്‍.എ.മാരും എം.പി.മാരും പിന്തുണ പ്രഖ്യാപിച്ച്‌ അതിനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഇത്തരമൊരു നടപടിക്ക്‌ സൂഫിയ ഒരിക്കലും ശ്രമിക്കില്ല. 2005ല്‍ തന്നെ മജീദ്‌ പറമ്പായിയെക്കൊണ്ട്‌ സൂഫിയക്കെതിരെ തെളിവുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. സൂഫിയയെ കേസ്സില്‍ കുടുക്കിയതില്‍ ചില പോലീസ് ഉദ്യോഗസ്ത്ഥര്‍ക്കു പങ്കുണ്ട്. നിങ്ങള്‍ വലിയ മനുഷ്യനെന്നു കരുതുന്ന മ അദനിയെ തങ്ങള്‍ കുടുക്കുമെന്നും അയാളുടെ ചില്ലുകൊട്ടാരങ്ങള്‍ എറിഞ്ഞുതകര്‍ക്കുമെന്നും ചില പോലിസുദ്യോഗസ്ത്ഥന്‍മാര്‍ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ മജീദ്‌ പറമ്പായിയെ കേസിലുള്‍പ്പെടുത്തിയതുതന്നെ ഗൂഢാലോചന വ്യക്തമാക്കുന്നതാണെന്നും മഅദനി പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സിയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ പി.ഡി.പി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമങ്ങളുടെ ഉദ്ഘാടനവും സമരപ്രഖ്യാപന സമ്മേളനവും ആലുവയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു  ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി.

സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ആരു തന്നെ തള്ളിപ്പറഞ്ഞാലും ഇടതുപക്ഷത്തിനുള്ള നിരുപാധിക പിന്തുണ പി.ഡി.പി. തുടരുമെന്ന്‌ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. സി.പി.എമ്മിലെ ചെറിയൊരു വിഭാഗം കാര്യങ്ങള്‍ മനസ്സിലാക്കാതെയും, മനസ്സിലാക്കിയിട്ടും മനസ്സിലായില്ലെന്ന്‌ നടിക്കുകയുമാണ്‌. കുറ്റമൊന്നും ചെയ്യാത്തതിനാല്‍ പി.ഡി.പി.യും താനും ഇതൊന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ പോകുന്നതുവരെ തീവ്രവാദിയും തിരിച്ചുവന്നശേഷം മതേതരവാദിയുമായെന്ന വിധത്തില്‍ നടക്കുന്ന പ്രചാരണത്തോടും അഭിപ്രായങ്ങളോടും തനിക്കു യോജിപ്പില്ല. അമ്പലങ്ങളോ, ക്രിസ്ത്യന്‍ ചര്ച്ചുകളോ തകര്‍ക്കാന്‍ താന്‍ ആഹ്വാനം ചെയ്തിട്ടില്ല. എന്നിട്ടും പോലീസും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണ്. ഒരിക്കലും തീവ്രവാദിയായിരുന്നില്ലെന്നും ഇനിയങ്ങിനെ ആകില്ലെന്നും മഅദനി ആവര്‍ത്തിച്ചു. പി.ഡി.പി, സി.പി.എമ്മിന്‌ പിന്തുണ കൊടുത്തതിന്റെ പേരില്‍ പിണറായി വിജയന്റെ മേല്‍ കുതിരകേറുകയാണ്‌ മാധ്യമങ്ങളും മറ്റു ചിലരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമ്മേളനത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ അധ്യക്ഷനായി. ഇടത്‌ ബഹുജനവേദി ദേശീയ കണ്‍വീനര്‍ തോമസ്‌ മാത്യു, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം എം.പി. ഫൈസല്‍, സുബൈര്‍ സബാഹി, വര്‍ക്കല രാജ്‌ എന്നിവര്‍ സംസാരിച്ചു.

സൂഫിയക്കെതിരായ 'ചാപ്പ' നേരത്തേ നിര്‍മിച്ചിരുന്നു  സമ്പത്ത് എം.പി

തിരുവനന്തപുരം: സൂഫിയാ മഅ്ദനിയെ ഭീകരവാദിയായി മുദ്രകുത്തുവാനുള്ള ചാപ്പ നേരത്തെ നിര്‍മിച്ചുവെച്ചിരുന്നുവെന്ന് എ. സമ്പത്ത് എം.പി അഭിപ്രായപ്പെട്ടു.

സ്പോണ്‍സേഡ് സീരിയലുകള്‍ പോലെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത വിടുന്നത്.ബസ് കത്തിച്ചാല്‍ ഭീകരവാദികളാവുമെങ്കില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരും ഭീകരവാദികളാവും. ശാസ്താംകോട്ട അന്‍വാറുശേãരിയിലെ പൂര്‍വ വിദ്യാര്‍ഥിസംഘടനയായ 'അന്‍വാര്‍ ഫോര്‍മര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍' സംഘടിപ്പിച്ച 'മാധ്യമവിചാരണ ആര്‍ക്കുവേണ്ടി' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൂഫിയാ മഅ്ദനിയുടെ കാര്യത്തില്‍ വാര്‍ത്തകളുടെ ഉറവിടം ഒന്നായിരുന്നുവെന്നും മാധ്യമങ്ങള്‍ ഇസ്രായേലിന്റെയും അമേരിക്കയുടെയും അജന്‍ഡ നടപ്പാക്കുകയാണെന്നും പ്രസ് അക്കാദമി ചെയര്‍മാന്‍ എസ്. ആര്‍ ശക്തിധരന്‍ ചൂണ്ടിക്കാട്ടി.

എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി എ. മുഹമ്മദ് അസ്ലം, ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാനപ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്റഫ്, മൈനോറിറ്റി റൈറ്റ് വാച്ച് ചെയര്‍മാന്‍ അഡ്വ. ഷാനവാസ്, കൊട്ടാരക്കര (പോപ്പുലര്‍ ഫ്രണ്ട്), യൂനുസ് പിടവൂര്‍, അഡ്വ. സിറാജ് കാഞ്ഞിരമറ്റം എന്നിവര്‍ സംസാരിച്ചു.ഗവ.പ്ലീഡര്‍ എസ്.വി പ്രേമകുമാരന്‍നായര്‍ സെമിനാറില്‍ മോഡറേറ്ററായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.