രാഷ്ട്രസുരക്ഷാ സന്ദേശയാത്ര കൊല്ലം ജില്ലയില്‍

നിശ്ചയിച്ചതിലും ഏറെ വൈകി സ്വീകരണസ്ഥലവും അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജന്മനാടുമായ ഐ.സി.എസിലെത്തിയ രാഷ്ട്ര സുരക്ഷാ യാത്രക്കു ആവേശ്വജ്ജ്വലമായ സ്വീകരണമാണു ലഭിച്ചത്. കരുനാഗപ്പള്ളിയില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജന്മനാട്ടിലേക്ക് ആനയിച്ചത്. രഥത്തില്‍ പൂട്ടിയ കുതിരയും യൂനിഫോം ധരിച്ച് ബൈക്കില്‍ സഞ്ചരിച്ച മൈറ്റി ഗാര്‍ഡ് വോളണ്ടിയര്‍മാരും സ്വീകരണയാത്രക്ക് കൊഴുപ്പേകി.

















നിശ്ചയിച്ചതിലും ഏറെ വൈകി സ്വീകരണസ്ഥലവും അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജന്മനാടുമായ ഐ.സി.എസിലെത്തിയ രാഷ്ട്ര സുരക്ഷാ യാത്രക്കു ആവേശ്വജ്ജ്വലമായ സ്വീകരണമാണു ലഭിച്ചത്. കരുനാഗപ്പള്ളിയില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജന്മനാട്ടിലേക്ക് ആനയിച്ചത്. രഥത്തില്‍ പൂട്ടിയ കുതിരയും
 യൂനിഫോം ധരിച്ച് ബൈക്കില്‍ സഞ്ചരിച്ച മൈറ്റി ഗാര്‍ഡ് വോളണ്ടിയര്‍മാരും സ്വീകരണയാത്രക്ക് കൊഴുപ്പേകി.

ഇസ്‌ലാമിക ഭീകരവാദം എന്നത് അമേരിക്കയുടെ സൃഷ്ടി-മഅദനി

ശാസ്താംകോട്ട: ഇസ്‌ലാമിക ഭീകരവാദം എന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു. പി.ഡി.പി. നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് ഐ.സി.എസില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ടി.എം.ഷാഹുല്‍ അധ്യക്ഷത വഹിച്ചു. പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, സി.എച്ച്.അഷറഫ്, ബാബു കൊട്ടാരക്കര, മുഹമ്മദ് നജീബ്, ഷമീര്‍ പയ്യനങ്ങാടി, വര്‍ക്കല രാജ്, മുഹമ്മദ്കുട്ടി കേച്ചേരി, മൈലക്കാട് ഷാ, യു.കെ.അബ്ദുള്‍ റഷീദ് മൗലവി, നിസാര്‍ മേത്തര്‍, ഷിഹാസ്, എ.എം.ബാദുഷ തുടങ്ങിയവര്‍ സംസാരിച്ചു.
 
Posted on: 16 Feb 2010
കരുനാഗപ്പള്ളി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് കരുനാഗപ്പള്ളിയില്‍ സ്വീകരണം നല്‍കി. രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഭരണകൂടഭീകരതയാണെന്ന് സ്വീകരണസമ്മേളനത്തില്‍ മഅദനി പറഞ്ഞു. മതങ്ങളുടെ പേരിനൊപ്പം ഭീകരത എന്നുചേര്‍ത്തു പറയുന്നത് തെറ്റാണ്. യഥാര്‍ഥ വിശ്വാസികള്‍ക്ക് അങ്ങനെയാകാന്‍ ഒരിക്കലും കഴിയില്ല.

ജനസംഖ്യാനുപാതികസംവരണം നടപ്പാക്കണമെന്നാണ് പി.ഡി.പി.യുടെ നിലപാടെന്നും ഇത് ആദ്യം ആവശ്യപ്പെട്ടത് പി.ഡി.പി.യാണെന്നും മഅദനി പറഞ്ഞു.

പി.ഡി.പി. വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് അബ്ദുള്‍സലാം അല്‍ഹന അദ്യക്ഷത വഹിച്ചു. നേതാക്കളായ പൂന്തുറ സിറാജ്, മൈലക്കാട്ഷാ, ഗഫൂര്‍ പുതുപ്പാടി,  സുനില്‍ഷാ, യു.കെ.അബ്ദുല്‍ റഷീദ് മൌലവി, അഡ്വ.വള്ളികുന്നം പ്രസാദ് എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.