മലപ്പുറം : ജില്ലാ സമ്മേളനത്തിനു മുന്നോടിയായി വഴിക്കടവില്‍ നിന്നും വെളിയങ്കോടു നിന്നും പുറപ്പെട്ട കൊടിമര-പതാക ജാഥകള്‍ സമ്മേളന നഗരിയായ ഉമര്‍ ഖാസി നഗറില്‍ എത്തിച്ചേര്‍ന്നു. കൊടിമര ജാഥാ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ശ്രീ. വര്‍ക്കലാ രാജും, കൊടിമര ജാഥ ഹജ്ജ് കമ്മിറ്റി അംഗവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ അലി കാടാമ്പുഴയും ഉത്ഘാടനം ചെയ്തു. നൂറു കണക്കിനു ഇരുചക്ര വാഹനങ്ങളുടേയും വഴി നീളെ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടേയും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി പ്രകടനമായാണു സമ്മേളന നഗരിയില്‍ എത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ