ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് കാരണം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് പ്രകടനം തുടങ്ങിയത്. വൈകീട്ട് മൂന്നുമണിയോടെ തന്നെ പ്രകടനാരംഭ സ്ഥലമായ മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന്‍ ജനനിബിഡമായിരുന്നു. വൈകീട്ട് ആറോടെയാണ് പ്രകടനം പുറപ്പെട്ടത്. ജൂബിലി റോഡ്, കലക്ടറേറ്റ് കവാടം, കോട്ടപ്പടി വഴി വലിയങ്ങാടിയില്‍ സമാപിച്ചു. റോഡില്‍ ഇരുനിരയായി അണിനിരന്ന പ്രകടത്തിലെ ജനബാഹുല്യം കാരണം ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മഞ്ചേരി റോഡ് വൈകീട്ട് നാലരയോടെ തന്നെ നിശ്ചലമായിരുന്നു.
സാമ്രാജ്യത്വത്തിനും കോണ്‍ഗ്രസിനും മുസ്ലിംലീഗിനുമെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് പ്രകടനക്കാര്‍ മുഴക്കിയത്. മഅ്ദനിയുടെ കുടുംബത്തിനെതിരായ ഗൂഢ നീക്കവും കോണ്‍ഗ്രസിന്റെ വടംവലിയും ബാനറുകളില്‍ പ്രതിഫലിച്ചു. സാമ്രാജ്യത്വ ഫാഷിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദിത മുന്നേറ്റം എന്ന തലക്കെട്ടില്‍ ഏപ്രില്‍ ഏഴിനാണ് പി.ഡി.പി ജില്ലാ സമ്മേളനം തുടങ്ങിയത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ