കൊച്ചി : ആലപ്പുഴ ബിലിവേഴ്സ് സ്കൂള്‍ മാനെജ്മെന്റ് അധികൃതര്‍ ശിരോവസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടിയെ ടി.സി.നല്‍കി പിരിച്ചുവിട്ട നടപടിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ചുങ്കപ്പാറയിലും തൊടുപുഴയിലും അരങ്ങേറിയ പ്രവാചക നിന്ദയുടെ തനിയാവര്ത്തനമാണോ ആലപ്പുഴയിലും അരങ്ങേറിയതെന്നു പ്രത്യേക ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം. കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ട്ടിക്കുന്നതിനു വേണ്ടിയുള്ള സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കുന്നതിനു പിന്നിലുള്ള ശക്തികളെ വെളിച്ചത്തുകൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും ഐ.എസ്.എഫ്.ആവശ്യപ്പെട്ടു.
പ്രസിഡണ്ട് അഡ്വ. ഷമീര്‍ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. സുബൈര്‍ വെട്ടിയനിക്കല്‍, അഡ്വ. സിറാജ് കാഞ്ഞിരമറ്റം, ഷജീര്‍ കുന്നത്തേരി, ജോയ്സി ജോണ്‍ തിരുവല്ല എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ