അന്‍വാര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ (എ.ഡബ്ല്യു.എ. ) വാര്‍ത്തകള്‍

അന്‍വാര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ പോരുവഴി ഏരിയാ കമ്മിറ്റി നിലവില്‍ വന്നു

ശാസ്താംകോട്ട: അന്‍വാര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ പോരുവഴി ഏരിയാ കമ്മിറ്റി നിലവില്‍ വന്നു. പാറയില്‍ വയലില്‍ നൂര്‍ മസ്ജിദില്‍ നടന്ന സമ്മേളനം ജില്ല പ്രസിഡണ്ട്‌ ബാദുഷ മന്നാനി ഉത്ഘാടനം ചെയ്തു. പോരുവഴി മുഹമ്മദ്‌ ഹുസൈന്‍ മൌലവി അല്‍ കാഷിഫിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ചക്കുവള്ളി അബ്ദുല്‍ സലാം മൌലവി മുഖ്യ പ്രഭാഷണം നടത്തി. സലീമുല്‍ ഹാദി, അയൂബ് മൌലവി, മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍

വട്ടംവിളയില്‍ എം.എം. മുഹമ്മദ്‌ ഷഫീഖ് മൌലവി (പ്രസിഡന്റ്‌)
ചക്കുവള്ളി അബ്ദുല്‍ സലാം മൌലവി (വൈസ്.പ്രസിഡന്റ്‌)
കെ.ഇ.ഉമറുല്‍ ഫാറൂഖ് മൌലവി (ജനറല്‍ സെക്രട്ടറി)
അയൂബ് മൌലവി (ജോയിന്റ്. സെക്രട്ടറി)
മുഹമ്മദ്‌ ഹുസൈന്‍ മൌലവി അല്‍ കാഷിഫി (ഖജാന്‍ജി)


മുതിരപ്പറമ്പ് യൂണിറ്റ് ഉദ്ഘാടനവും മതപ്രഭാഷണവും
കൊല്ലം:അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മുതിരപ്പറമ്പ് യൂണിറ്റ് എ.ഡബ്ല്യു.എ. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ് മൗലവി ഉദ്ഘാടനം ചെയ്തു. മുതിരപ്പറമ്പ് ഇമാം പുലിപ്പാറ റഹ്മത്തുള്ള മൗലവി ആധ്യക്ഷ്യം വഹിച്ചു.മുതിരപ്പറമ്പ് ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ സലാം സാഹിബ് പഠനസഹായവിതരണം നടത്തി. ഇതോടനുബന്ധിച്ചുള്ള മതപ്രഭാഷണപരമ്പര തുടങ്ങി. 17ന് പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവിയും 18ന് രാത്രി 8.30ന് അബ്ദുല്‍ നാസര്‍ മഅദനിയും മതപ്രഭാഷണം നടത്തും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.