ഒമാന്‍ : പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം സൂര്‍ ഏരിയാ കമ്മിറ്റിയും അല്‍ നൂര്‍ പോളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ കേമ്പും രക്ത ദാനവും പ്രവര്‍ത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.  രക്തദാന പരിപാടി പി.സി.എഫ്. ഒമാന്‍ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ ബഷീര്‍ പാലച്ചിറ  ഉത്ഘാടനം ചെയ്തു.  നിരവധി പ്രവര്‍ത്തകര്‍ പ്രസ്തുത പരിപാടിയില്‍ രക്ത ദാനം നടത്താന്‍ തയ്യാറായി.
ആരോഗ്യ ബോധവത്കരണ പരിപാടി സൂര്‍ ഏരിയാ കമിറ്റി പ്രസിഡണ്ട്‌ ടി.എം.എ.ഹമീദ് കൂരാച്ചുണ്ട് ഉത്ഘാടനം ചെയ്തു. സീനത്ത് കൂരാച്ചുണ്ട് ബോധവത്കരണ ക്ലാസ്സെടുത്തു.  പരിപാടികലോടനുബന്ധിച്ചു കൊച്ചു മാന്ത്രികള്‍ ഹാഫിസ് ഹമീദിന്റെ ജാലവിദ്യയും അരങ്ങേറി.
പി സി എഫ് ഭാരവാഹികളായ , രുസ്ധി ബാലരാമപുരം , നിസാം  ആലപ്പുഴ , കബീര്‍, നജീം , ഷാജഹാന്‍ , അലാവുദ്ധീന്‍, ഷെരീഫ് എരുമേലി തുടങ്ങിയവര്‍ പങ്കെടുത്തു. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധിനിധികളുടെ സാന്നിധ്യത്തില്‍ ആയിരുന്നു രക്തദാന പരിപാടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.