ബംഗളുരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ചൊവ്വാഴ്ച അവസാനിക്കും. ഒക്‌ടോബര്‍ 12നാണ് ഇവരുടെ ജുഡീഷ്യല്‍ കസ്റ്റഡി ബംഗളൂരു ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വെങ്കിടേഷ് ഹുലഗി ചൊവ്വാഴ്ച വരെ നീട്ടിയത്.ജയിലിലെ ടോയ്‌ലറ്റിലും മറ്റും കാമറ സ്ഥാപിച്ചിട്ടുണ്ടെന്ന മഅദനിയുടെ പരാതിയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇത് ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ തവണ ഹാജരാക്കിയപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതായിരുന്നു.
മഅദനി ആവശ്യപ്പെട്ടതനുസരിച്ച് മൂന്ന് കുറ്റപത്രങ്ങളില്‍ രണ്ടാമത്തെ കുറ്റപത്രത്തിന്റെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു. മറ്റ് രണ്ട് കുറ്റപത്രങ്ങളുടെ പകര്‍പ്പ് നല്‍കാനും കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ