തൊടുപുഴ: മുസ്‌ലിം ലീഗിനോ മറ്റേതെങ്കിലും പാര്‍ട്ടികള്‍ക്കോ് എം.എല്‍.എ.മാരെ നല്‍കലല്ല പി.ഡി.പിയുടെ ജോലിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി പത്രസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളല്ല. പ്രത്യക്ഷത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ട്.
മഅദനിയുടെ ജയില്‍ മോചനം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു വൈകാരിക വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളും മറ്റും ചര്‍ച്ച ചെയ്യാന്‍ നവംബര്‍ ഒന്ന്,രണ്ട് തിയ്യതികളില്‍ കൊച്ചിയില്‍ പാര്‍ട്ടി ഉന്നതാധികാര സമിതി (സി.എ.സി.), സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ ചേരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ