കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്യപ്രസ്താവനകള്‍ നടത്തുന്ന നേതാക്കള്‍ക്കും ഘടകങ്ങള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി യോഗം തീരുമാനിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ നേരിട്ടു വിലക്കിയിട്ടും പരസ്യ പ്രസ്‌താവനകള്‍ തുടരുന്നത് ഒരിക്കലും അനുവദിക്കാനാവില്ല. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിനും ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടിക്കും എതിരെ സ്വീകരിച്ച അച്ചടക്ക നടപടി കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. 18 മുതല്‍ 25 വരെ വിവിധ ജില്ലകളില്‍ ചേരുന്ന പാര്‍ട്ടി മീറ്റിങ്ങില്‍ പാര്‍ട്ടിയെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ചെയര്‍മാന്‍ എഴുതിയ കത്ത് വിശദമായി ചര്‍ച്ച ചെയ്യാന്‍ യോഗം തീരുമാനിച്ചു.
ചെയര്‍മാന്റെ മോചനം ആവശ്യപ്പെട്ട് ഡിസംബര്‍ 1ന് മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. പാര്‍ട്ടി വിലക്കു ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയ പി.ഡി.പി. പാര്‍ട്ടി വിലക്ക് ലംഘിച്ചു പരസ്യ പ്രസ്താവന നടത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കേച്ചേരി മുഹമ്മദ് കുട്ടി,സി.എച്ച്.അഷ്‌റഫ് എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയോടു ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ