പി.ഡി.പി. രാജ്ഭവന്‍ ധര്‍ണ്ണ നടത്തി


തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് കര്‍ണാടകക്ക് പുറത്ത് വിചാരണ നടത്തുക, കേന്ദ്ര ഏജന്‍സിയെക്കൊണ്ട് ബാംഗ്ലൂര്‍ കേസ് പുനരന്വേഷണം നടത്തുക, മഅദനിക്ക് നീതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി.സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ്ണ സംസ്ഥാന ജനറല്‍സെക്രട്ടറി വര്‍ക്കല രാജിന്റെ അധ്യക്ഷതയില്‍ വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ ചട്ടക്കൂടില്‍  ഒതുങ്ങി നിന്നുകൊണ്ട് തന്നെ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ  വിഷയത്തില്‍ നീതിപൂര്‍വ്വകമായ ഇടപെടല്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഉത്ഘാടന പ്രസംഗത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് ബംഗ്ലൂര്‍ കേസ്സില്‍ പുനരന്വേഷണം നടത്താനും മഅദനിക്ക് നീതിയിലധിഷ്ടിതമായ വിചാരണ ഉറപ്പുവരുത്താനും കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായ രീതിയില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി, ജെ.എം.എഫ്. കണ്‍വീനര്‍ ഷബീര്‍ മൗലവി, കേരള മഹല്ല് ഇമാം ഐക്യവേദി ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, പി.ഡി.പി. സംസ്ഥാന ജില്ലാ നേതാക്കളായ മുഹമ്മദ് റജീബ്,യു.കെ.അബ്ദുല്‍ റഷീദ് മൗലവി, മാഹീന്‍ ബാദുഷ മൗലവി, സാബു കൊട്ടാരക്കര, അഡ്വ. മുട്ടം നാസര്‍, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, അഡ്വ. വള്ളിക്കുന്നം പ്രസാദ്, തോമസ് മാഞ്ഞൂരാന്‍, കെ.കെ. വീരാന്‍കുട്ടി, അഡ്വ. സത്യദേവ്,
പിരപ്പന്‍കോട് അശോകന്‍, മൈലക്കാട് ഷാ, കാസര്‍കോട് ജില്ലാ പ്രസിഡണ്ട്‌ സുബൈര്‍ പടുപ്പ്, ഹബീബ് റഹ്മാന്‍, തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ പാച്ചിറ സലാഹുദീന്‍, നടയറ ജബ്ബാര്‍, പനവൂര്‍ ഹസന്‍, സൈക്കോ നസീര്‍, ബീമാപള്ളി ഷാഫി, പി.ഡി.പി.വനിതാ വിഭാഗം നേതാക്കളായ ശ്രീജ മോഹന്‍, സീന ഷാജഹാന്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട്‌ വി.കെ. തങ്കച്ചന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നിസാര്‍ മേത്തര്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.