കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്സില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ പത്നി സൂഫിയ മഅദനിക്കെതിരെ എന്‍.ഐ.എ.സമര്‍പ്പിച്ച കുറ്റപത്രം അവാസ്തവവും കെട്ടിച്ചമച്ചതുമാണെന്നു പി.ഡി.പി. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി പ്രസ്താവനയില്‍ അറിയിച്ചു.
സൂഫിയക്കെതിരായി ചുമത്തപ്പെട്ട സംഘടനാ നിരോധന നിയമവും രാജ്യദ്രോഹ കുറ്റവും നിലനില്‍ക്കാത്തതാണ്. രാഷ്ട്രീയ ദുഷ്ടലാക്കോടെ കെട്ടിച്ചമച്ച ഈ കേസ്സിനെ പാര്‍ട്ടി നിയമപരമായി നേരിടുമെന്നും അഡ്വ. അക്ബര്‍ അലി പ്രസ്താവനയില്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ