സ്വാധീനമുള്ള മണ്ഡലങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും - പി.ഡി.പി

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പി.ഡി.പി മത്സരിക്കുമെന്ന് പി.ഡി.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാനചിന്താഗതിക്കാരായ സെക്കുലര്‍ സംഘടനകളുമായി ചേര്‍ന്ന് ബദല്‍ മുന്നണിയായി മത്സരിക്കാനാണ് തീരുമാനം. മറ്റു മണ്ഡലങ്ങളില്‍ ഏതെങ്കിലും പാര്‍ട്ടികളുമായി പരസ്യബന്ധം മാത്രമെ ഉണ്ടാക്കുകയുള്ളൂ. പി.ഡി.പി വര്‍ക്കിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശം തീരുമാനത്തിനായി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് അയച്ച് കൊടുത്തിട്ടുണ്ട്. മഅദനിക്കെതിരെയുള്ള കേസിന്റെ അന്വേഷണം കര്‍ണ്ണാടക പോലീസില്‍ നിന്നും മാറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. വിചാരണ കര്‍ണാടക സംസ്ഥാനത്തിന് പുറത്തുള്ള ഏതെങ്കിലും കോടതിയില്‍ വെച്ചു നടത്തണം.

1992ന് ശേഷം രാജ്യത്ത് നടന്ന മുഴുവ്വന്‍ഡ സ്‌ഫോടനങ്ങളും പുനരന്വേഷണം നടത്തണം. അസീമാനന്ദയുടെ വെളിപ്പെടുത്തലോടെ പല സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ സംഘടകളാണെന്ന് സംശയിക്കുന്നു. നിരപരാധിയായ മദനിയെ ക്രൂരമായ പീഢനങ്ങള്‍ക്കും, മനുഷ്യാവകാശ ധ്വംസനത്തിനും ഇരയാക്കി ജയിലിലടച്ചിരിക്കുകയാണ്. മദനിയെ മോചിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം. മംഗലാപുരത്ത് തൊഗാഡിയ നടത്തിയ വിവാദ പ്രസ്താവനയുടെ തുടര്‍ച്ചയാണ് കാസര്‍കോട് ചൂരിയിലെ റിഷാദിന്റെ കൊലപാതകമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ശബരിമല പുല്‍മേട്ടില്‍ അയ്യപ്പഭക്തര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതായും പി.ഡി.പി നേതാക്കള്‍ പറഞ്ഞു. പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ സുബാഹി, സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ്, കാസറഗോഡ് ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര എന്നിവര്‍ അദ്ദേഹത്തോടൊപ്പം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.