കേരളപുരം ബോംബ് സ്‌ഫോടനം കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുക - പി.ഡി.പി.

കൊല്ലം: കേരളപുരം പട്ടാണിമുക്കില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പി.ഡി.പി. ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സ്‌ഫോടനത്തില്‍ പരിക്കേറ്റ ബി.ജെ.പി. - ബി.എം.എസ്. പ്രവര്‍ത്തകനായ സലിംകുമാറിന്റെ വെളിയത്തുള്ള ഭാര്യാവീടിനു സമീപത്താണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു സ്‌ഫോടനമുണ്ടായത്. വെളിയം സ്‌ഫോടനത്തിന്റെ കുറ്റവാളികളെ പിടികൂടാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ വെളിയം, കേരളപുരം സ്‌ഫോടനങ്ങളുടെ പരസ്​പരബന്ധവും സംഘപരിവാര്‍ ശക്തികളുടെ പങ്കും ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണമെന്ന് പി.ഡി.പി. ജില്ലാ കമ്മിറ്റി പ്രസിഡന്റ് മൈലക്കാട് ഷാ, സെക്രട്ടറി സുനില്‍ ഷാ, അഡ്വ.സുജന്‍,  ബിഎന്‍. ശശികുമാര്‍, ഷമീര്‍ തേവലക്കര, കേരളപുരം ഫൈസല്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

1 അഭിപ്രായം:

  1. നരിക്കാട്ടേരിയില്‍ലീഗ് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
    സ്വന്തം നേതാവിന്റെ വ്യഭിചാരത്തെ മറക്കുന്നതിനുവേണ്ടി നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ അനുയായികള്‍ക്ക് ബോംബുണ്ടാക്കി കൊടുക്കുന്ന രാഷ്ട്രീയ കുബുദ്ധി ചെയ്യാന്‍ ലീഗിനുമാത്രമേ സാധിക്കൂ . എന്നിട്ട് മരിച്ച പ്രവര്തകേരെ ഇപ്പോള്‍ അപമാനിക്കുകയും ചെയ്യുന്നു . നേതാവിനും പാര്‍ട്ടിക്കും വേണ്ടി ബോംബുണ്ടാക്കുന്നതിനിടയില്‍ മരണപെട്ട ലീഗ് പ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയില്‍ അവര്‍ ലീഗ് പ്രവര്‍ത്തകര്‍ അല്ല എന്ന് ഒരു ഉളുപ്പുമില്ലാതെ ലീഗ് നേതാവ് പറയുന്നു.പരാജയ ഭീതി പൂണ്ടു യു ഡി എഫ് ഏതു മാര്‍ഗ്ഗവും സ്വീകരിക്കും എന്നതിന്റെ മറ്റൊരു തെളിവുകൂടി ഇന്നലെ രാത്രി കേരളം കണ്ടു . ഇരുളിന്റെ മറയില്‍ ഇലക്ഷന്‍ വിജയത്തിന് വേണ്ടി വര്‍ഗ്ഗീയലഹള സൃഷ്ടിക്കാനുള്ള ഒരുക്കമാണോ ലീഗ് നടത്തുന്നത് എന്ന ഒരു സംശയം.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.