കൊച്ചി: മഅദനിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ കാട്ടുന്ന പകപോക്കല്‍ നടപടിയില്‍ സി.പി.എം. അഭിപ്രായം പറയണമെന്ന് പി.ഡി.പി. ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം.ആരെയാണ് ഭയക്കുന്നതെന്ന് പി.ഡി.പി.വക്താവ് സുബൈര്‍ സബാഹി പത്ര സമ്മേളനത്തില്‍ ചോദിച്ചു. അഭിഭാഷകനെ പോലും അറിയിക്കാതെ കുറ്റപത്രം നല്‍കലും വിചാരണ നടത്തലും നീതിന്യായ സംവിധാനത്തിന് തന്നെ കളങ്കമാണ്. വിചാരണ കോടതി പട്ടാള കോടതിക്ക് സമാനമായിരിക്കുകയാണെന്നും സബാഹി പറഞ്ഞു. മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയില്‍ ഇക്കാര്യത്തില്‍ യു.ഡി.എഫും തങ്ങളുടെ നയം വ്യക്തമാക്കണം.
മഅദനിയുടെ ജാമ്യം നിഷേധിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ ഉയര്‍ത്തിയ വാദഗതികള്‍ അസത്യവും തെറ്റിദ്ധാരണാജനകവുമാണ്. ജാമ്യം നല്‍കിയാല്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന വാദം, ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടുള്ള അവഹേളനമാണ്.2007 ആഗസ്ത് 1 മുതല്‍ 2010 ആഗസ്ത് 17 വരെ കേരള സര്‍ക്കാരിന്റെ ബി കാറ്റഗറി സുരക്ഷയില്‍ താമസിക്കുകയും പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരിക്കുകയും ചെയ്ത മഅദനി എങ്ങിനെയാണ് ഈ കാലയളവില്‍ രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയതെന്ന് ബി.ജെ.പി.സര്‍ക്കാര്‍ വിശദീകരിക്കണം.

ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കും. മഅദനിക്കെതിരെ ബി.ജെ.പി.സര്‍ക്കാര്‍ തുടരുന്ന പകപോക്കലിനെതിരെ പി.ഡി.പി.കര്‍ണ്ണാടക മാര്‍ച്ച് നടത്തുമെന്നും സബാഹി പറഞ്ഞു.
ഈ മാസം 28 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് അടുത്ത മാസം 13 ന് കര്‍ണ്ണാടകയിലെത്തും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ