ജാമ്യാപേക്ഷ നിരസിച്ചതില്‍ വ്യാപക പ്രതിഷേധം

മഅദനിക്ക് ജാമ്യം നിഷേധിച്ചത് ദൗര്‍ഭാഗ്യകരം-മുസ്‌ലിം സംയുക്തവേദി

തിരുവനന്തപുരം: അബ്ദുന്നാസര്‍മഅദനിക്ക് ജാമ്യം നിഷേധിച്ച കര്‍ണാടക ഹൈക്കോടതിവിധി ദൗര്‍ഭാഗ്യകരമാണെന്ന് കേരള മുസ്‌ലിംസംയുക്തവേദി സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.

അഴിമതിക്കും പക്ഷപാതിത്വത്തിനും കുപ്രസിദ്ധിയാര്‍ജിച്ച കര്‍ണാടക സര്‍ക്കാരിനുവേണ്ടി പ്രോസിക്യൂഷന്‍ ഉന്നയിച്ച അടിസ്ഥാനരഹിതവും അപകടകരവുമായ ആരോപണങ്ങളെ അപ്പാടെ അംഗീകരിച്ചുള്ള വിധ നീതിപീഠങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നവരില്‍ നിരാശയുണ്ടാക്കും.

സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലിംമൗലവി അധ്യക്ഷത വഹിച്ചു. കാഞ്ഞാര്‍ അബ്ദുല്‍റസാഖ്മൗലവി, വൈ.എം.ഹനീഫാമൗലവി കൊല്ലം, വി.എച്ച്.അലിയാര്‍മൗലവി, ചേലക്കുളം അബ്ദുല്‍ഹമീദ്മൗലവി, മുഹമ്മദ്‌സാലിഹ്മൗലവി അല്‍ ഖാസിമി, അബ്ദുല്‍മജീദ്‌നദ്‌വി, അബ്ദുല്‍സലാംമൗലവി ഈരാറ്റുപേട്ട, സയ്യിദ് പൂക്കോയതങ്ങള്‍, സയ്യിദ് മുനീബ്തങ്ങള്‍ സഖാഫി മലപ്പുറം, ഹാഫിസ്‌സുലൈമാന്‍മൗലവി, ഹാഫിസ്‌റഫീഖ്മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
 
തിരൂരങ്ങാടി - പ്രതിഷേധപ്രകടനം നടത്തി

തിരൂരങ്ങാടി : അബ്ദുല്‍നാസര്‍ മഅദനിക്ക് ജാമ്യം നിഷേധിച്ച കര്‍ണാടക സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തിരൂരങ്ങാടി മണ്ഡലം പി.ഡി.പി പ്രവര്‍ത്തകര്‍ ചെമ്മാട്ട് അങ്ങാടിയില്‍ പ്രകടനം നടത്തി. വേലായുധന്‍ വെന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി, ഉസ്മാന്‍ കാച്ചടി, സലാംതങ്ങള്‍, ഷെഫീഖ് പാലൂക്ക്, ജലീല്‍ ആങ്ങാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
പൊന്നാനി - പ്രതിഷേധപ്രകടനം നടത്തി

പൊന്നാനി: മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയതില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. അസീസ് വെളിയങ്കോട്, എം.എ. അഹമ്മദ് കബീര്‍, ഷാജി മോന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിനു   എം. മൊയ്തുണ്ണി ഹാജി, റഹീം പൊന്നാനി, സി.പി. മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.

1 അഭിപ്രായം:

  1. Madanikkethire natakkunna neethi nishedhathinethrie matha rasthriya bedhamanye pradhishedhangalum janakiya pinthunayum kantu, Votu mathram lakhyamittu ini chila rashtriya partyikal parayum "Madaniyute
    Avastha nirashajanakam,Niraparadhiyaaya Madenikku neethi lebhikkentathaanu".Kunjalikutty moolam janakiya pinthuna nashtapetunna Muslim league ayirikkum prasthavana irakkuka.PDP ottakku mathsarikentathaanu.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.