നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി. 40 സീറ്റില്‍ മത്സരിക്കും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത്‌ 40 സീറ്റുകളില്‍ മത്സരിക്കാന്‍ പി.ഡി.പി. കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. വയനാട്‌, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി ജില്ലകള്‍ ഒഴികെ മറ്റു ജില്ലകളിലായിരിക്കും പാര്‍ട്ടി സ്‌ഥാനാര്‍ഥികള്‍ മത്സരിക്കുക. സ്‌ഥാനാര്‍ഥികളെയും മത്സരിക്കുന്ന മണ്ഡലങ്ങളും അബ്‌ദുള്‍ നാസര്‍ മഅദനിയുമായി കൂടിയാലോചിച്ചശേഷം പ്രഖ്യാപിക്കുമെന്നു പാര്‍ട്ടി നേതാക്കള്‍ വ്യക്‌തമാക്കി.പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലമൊഴിച്ചു മറ്റിടങ്ങളില്‍ എന്തു നിലപാടു സ്വീകരിക്കണമെന്നും ആര്‍ക്കു പിന്തുണ നല്‍കണമെന്നും അടുത്ത 20നു കൊച്ചിയില്‍ ചേരുന്ന സംസ്‌ഥാന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കും. ഇക്കാര്യത്തിലും മഅദനിയുമായി ചര്‍ച്ച ചെയ്‌ത ശേഷമേ അന്തിമ പ്രഖ്യാപനമുണ്ടാകൂ.

കേന്ദ്ര കമ്മിറ്റി തീരുമാനം അറിയിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ഇന്നു ബംഗളുരു ജയിലില്‍ മഅദനിയെ കാണും. കൊച്ചിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ അഡ്വ.അക്‌ബര്‍ അലി അധ്യക്ഷത വഹിച്ചു. വര്‍ക്കല രാജ്‌, ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി തുടങ്ങിയവര്‍ പങ്കെടുത്തു.

2 അഭിപ്രായങ്ങൾ:

  1. രണ്ടിടത്ത് മത്സരിക്കാന്‍ അനുമതിതേടി പി.ഡി.പി.
    തൊടുപുഴ: ജില്ലയില്‍ രണ്ടിടത്ത് മത്സരിക്കാന്‍ പി.ഡി.പി. ജില്ലാ ഘടകം കേന്ദ്രകമ്മിറ്റിയുടെ അനുമതി തേടി. തൊടുപുഴയില്‍ സ്ഥാനാര്‍ഥിയായി ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്റെ പേരും ഉടുമ്പന്‍ചോലയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് കളരിക്കലിന്റെ പേരുമാണ് കേന്ദ്രകമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.
    Mathsarikkan thalpryam prakatippikkunavare nirasharaakkaruthu.Ella jillakalilum oritathenkilum mathasarikkunnathu partykku shakthiyum pravarthakarkku party pravarthanangalil uthsahavum nelkkum.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.