മലപ്പുറം : കേരള ഹജ്ജ് കമ്മിറ്റി മെമ്പറും മുന്‍ മാറാക്കര പഞ്ചായത്ത് അംഗവുമായ അലി കാടാമ്പുഴ കോട്ടക്കലില്‍ അബ്ദുല്‍ സമദ് സമദാനിക്കെതിരെ പി.ഡി.പി.സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മലപ്പുറം ജില്ലയിലെ കാടാമ്പുഴ സ്വദേശിയാണ്. പി.ഡി.പി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണു അലി കാടാമ്പുഴ. നാട്ടിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന അലി കാടാമ്പുഴ മണ്ഡലത്തിലങ്ങോളമിങ്ങോളം സുപരിചിതനാണ്.
മങ്കട മണ്ഡലത്തിലെ എടയൂര്‍, ഇരിമ്പിളിയം, മലപ്പുറം മണ്ഡലത്തിലെ കോട്ടയ്ക്കല്‍, പൊന്മള, പഴയ കുറ്റിപ്പുറം മണ്ഡലത്തിലെ കുറ്റിപ്പുറം, വളാഞ്ചേരി, മാറാക്കര പഞ്ചായത്തുകള്‍ ചേര്‍ത്താണ് പുതിയ കോട്ടയ്ക്കല്‍ മണ്ഡലം രൂപവത്കരിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ