കെ.പി.ബഷീര്‍ ഹാജി തിരുവമ്പാടിയില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥി

കോഴിക്കോട്: പി.ഡി.പി.സംസ്ഥാന സെക്രട്ടറിയെറ്റ് അംഗവും മുന്‍ ഹജ്ജ് കമ്മിറ്റി അംഗവുമായ കെ.പി.ബഷീര്‍ ഹാജി തിരുവമ്പാടി മണ്ഡലത്തില്‍ പി.ഡി.പി.സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. പി.ഡി.പി. സ്ഥാപക നേതാക്കളിലൊരാളായ ബഷീര്‍ ഹാജി പി.ഡി.പി സംസ്ഥാന ട്രഷറര്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍‌ വഹിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പൂനൂര്‍ സ്വദേശിയാണ്. പൊതു കാര്യങ്ങളില്‍ സജീവമായി ഇടപെടുന്ന ബഷീര്‍ ഹാജി മണ്ഡലത്തിലുടനീളം വ്യക്തി ബന്ധങ്ങളുള്ളയാളാണ്.

കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, മുക്കം, പുതുപ്പാടി, തിരുവമ്പാടി എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് തിരുവമ്പാടി നിയമസഭാ മണ്ഡലം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.