ദുബൈ: അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചന വിഷയത്തില്‍ ഇരു മുന്നണികളും തുടരുന്ന നിഷേധാത്മക സമീപനത്തിനെതിരെ ശക്തമായ ജനകീയ വികാരം പ്രകടിപ്പിക്കാനുള്ള അവസരമായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കാണണമെന്നു പി.സി.എഫ്.കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ മുഴുവന്‍ വൊട്ടര്‍മാരോടും അഭ്യര്‍ത്ഥിച്ചു. കൊല്ലം ജില്ലയില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥികളായി ഇരവിപുരത്തു നിന്നും മത്സരിക്കുന്ന പി.ഡി.പി.കൊല്ലം ജില്ലാ പ്രസിഡണ്ട് മൈലക്കാട് ഷായെയും കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ആഡ്വ.വള്ളികുന്നം പ്രസാദിനെയും വിജയിപ്പിക്കാന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു.
യോഗം പി.സി.എഫ്.ദുബൈ കമ്മിറ്റി വൈ.പ്രസിഡണ്ടും കൊല്ലം ജില്ലാ പ്രസിഡണ്ടുമായ മുഹമ്മദ് ഷാ കൊട്ടാരക്കര ഉത്ഘാടനം ചെയ്തു.പി.സി.എഫ്.ദുബൈ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി. ഷാനി മുഹമ്മദ് ഹനീഫ സ്വാഗതവും സാദിഖ് ഓയൂര്‍ നന്ദിയും പറഞ്ഞു. ഇമാമുദ്ദീന്‍ കൊല്ലം, അന്‍വര്‍ ഓയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ