കണ്ണൂര്‍: യുവതിയെ സ്വന്തം ഓഫിസില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ്.പ്രസിഡണ്ട് അഡ്വ.പി.വി.സൈനുദ്ദീനെ മുസ്‌ലിംലീഗില്‍നിന്നും വഖഫ് ബോര്‍ഡില്‍നിന്നും പുറത്താക്കണമെന്ന് പി.ഡി.പി ജില്ലാ സെക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. ലീഗിലെ ഇത്തരം കള്ളനാണയങ്ങളെ പുറത്താക്കി മുസ്‌ലിംലീഗിന്റെ യശസ്സ് ഉയര്‍ത്തിക്കാണിക്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തയാറാകണമെന്നും വിഷയത്തില്‍ വനിതാ ലീഗ് അടക്കമുള്ള സംഘടനകള്‍ പ്രതികരിക്കണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
ലീഗ് നേതാവിന്റെ പീഢനം, പരാതി പിന്‍വലിപ്പിക്കാന്‍ നേതാക്കളുടെ ശ്രമം ജനം തടഞ്ഞു
തലശ്ശേരി: മുസ്‌ലിംലീഗ് നേതാവ് അഡ്വ. പി.വി.സൈനുദ്ദീന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി ഉന്നയിച്ച യുവതിയില്‍നിന്ന് പരാതി പിന്‍വലിച്ചുവെന്ന രേഖകള്‍ വാങ്ങാന്‍ എത്തിയ ലീഗ് നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു.

ആരോപണം ഉന്നയിച്ച യുവതിയുടെ കതിരൂര്‍ ആറാം മൈലിലെ വീട്ടിലാണ് ഞായറാഴ്ച രാത്രി എട്ട് മണിയോടെ ലീഗ് നേതാക്കളെത്തിയത്. അഡ്വ. കെ.എ.ലത്തീഫ്, എ.കെ.ആബൂട്ടി ഹാജി തുടങ്ങിയവര്‍ വീട്ടിലെത്തി സത്യവാങ്മൂല രേഖയിലും മുദ്രപത്രത്തിലും ഒപ്പുവെപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
നേതാക്കള്‍ പരാതിക്കാരിയുടെ വീട്ടിലെത്തിയ വിവരമറിഞ്ഞ് നാട്ടുകാര്‍ വീട്ടിനുചുറ്റും തടിച്ചുകൂടി. കതിരൂര്‍ പോലീസെത്തി നേതാക്കളെ പോലീസ് സ്റ്റേഷനിലെത്തിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ