ഇന്ധന വില വര്‍ദ്ദന കോര്‍പറേറ്റുകളെ സഹായിക്കാന്‍ : അജിത്കുമാര്‍ ആസാദ്

തൊടുപുഴ: കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചത് കോര്‍പറേറ്റുകളെ സഹായിക്കുന്നതിനാണെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി അജിത്കുമാര്‍ പറഞ്ഞു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി സമാന ചിന്താഗതിക്കാരെ സഹകരിപ്പിച്ച് പ്രതിഷേധ പരിപാടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊടുപുഴയില്‍ പി.ഡി.പി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൊടുപുഴ നിയോജക മണ്ഡലം സെക്രട്ടറിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി യോഗം ശരിവെച്ചു.

മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി ജൂലൈ 31 ന് ജില്ലാ സമ്മേളനം നടത്താനും തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന കര്‍മ്മ സമിതി അംഗം സുബൈര്‍ വെട്ടിയാനിക്കല്‍, കെ.എം. ജബ്ബാര്‍, ടി.എം.എ. കരീം,നജീബ് കളരിക്കല്‍, ടി.കെ. അബ്ദുല്‍ കരീം, കമറുദ്ദീന്‍ അടിമാലി തുടങ്ങിയവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.