കോതമംഗലം പെണ്‍വാണിഭ കേസ് : ബക്കറിന് പി.ഡി.പി.യുമായി ബന്ധമില്ല : ടി.എ.മുജീബ് റഹ്മാന്‍

കൊച്ചി : കോതമംഗലം പെണ്‍വാണിഭ കേസില്‍ പോലീസ് അന്വേഷിക്കുന്ന ബക്കര്‍ എന്നയാള്‍ക്ക് പി.ഡി.പി.യുമായി യാതൊരു ബന്ധവുമില്ലെന്ന് പി.ഡി.പി. ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ വാര്ത്താസാമ്മേളനത്തില്‍ അറിയിച്ചു. ബക്കര്‍ പി.ഡി.പി.നേതാവാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിലെ പതിമൂനാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു ബക്കര്‍. അഭ്യര്‍ത്ഥന മാനിച്ച് ബക്കറിന് പി.ഡി.പി. പിന്തുണ നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകള്‍ പി.ഡി.പി.യെ അപകീര്‍ത്തിപ്പെടുത്തുക എന്നാ ലക്ഷ്യത്തോടെയാണെന്ന് മുജീബ് റഹ്മാന്‍ പറഞ്ഞു.

1 അഭിപ്രായം:

  1. അത് പിഡിപിക്കാരെനെല്ലെങ്കില്‍ നിങ്ങള്‍ ഇയാളെ എവിടെയാണെന്ന് കണ്ടെത്തി പിടികൂടി പോലീസില്‍ ഏല്‍പ്പികുക. അതാണ്‌ ഇനി സമൂഹത്തിനു ചെയ്യേണ്ടത് . ഇലക്ഷനില്‍ സപ്പോര്‍ട്ട് കൊടുത്ത ആ ഉത്തരവാധിതത്തില്‍ നിന്ന് നിങ്ങള്‍ പിഡിപികാര്‍ക്ക് പിന്ധിരിയാനാവുമോ?.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.