കോട്ടയം : ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു തടവില്‍ കഴിയുന്ന പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി നേരിടുന്ന നീതിനിശേധതിനും മനുഷ്യാവകാശ ലംഘനത്തിനും അറുതിവരുത്താന്‍ ജന മനസാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം എം.എസ്.നൌഷാദ് അഭ്യര്‍ഥിച്ചു. കോട്ടയം പടിഞ്ഞാറേക്കര ഓഡിറ്റോറിയത്തില്‍ നടന്ന പി.ഡി.പി.കോട്ടയം ജില്ലാ കണ്‍വെന്ഷന്‍ ഉത്ഘാട്ടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കേസ്സിന്റെ പേരില്‍ ഒന്‍പതര വര്ഷം കോയമ്പത്തൂര്‍ ജയിലില്‍ കഴിയേണ്ടിവന്ന മഅദനി നിരപരാധിയെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്നാണ് മോചിതനായത്. കേരള രാഷ്ട്രീയ മണ്ഡലത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ മോചനത്തിനും അവര്‍ക്ക് അധികാരം നേടിക്കൊടുക്കുനതിനും വേണ്ടി പ്രവര്‍ത്തിച്ച മഅദനിയെ കുടുക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നുമുണ്ടായ ഗൂഡാലോചനയുടെ ഭാഗമായാണ് ഭാഗമാണ് ബാംഗ്ലൂര്‍ കേസ്സില്‍ അദ്ദേഹം പ്രതി ചേര്‍ക്കപ്പെട്ടത്. ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമയായ മഅദനിക്ക് സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ചികിത്സ ലഭ്യമാക്കിയിട്ടുന്ടെങ്കിലും അഭിഭാഷകരെയോ അടുത്ത ബന്ധുക്കളെയും പോലുമോ കാണാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ അനുവദിക്കാത്ത അവസ്ഥയാണെന്നും നൌഷാദ് പറഞ്ഞു.
നിഷാദ് നടയ്ക്കല്‍, കെ.ജെ.ദേവസ്യ, സക്കീര്‍ കളത്തില്‍, മുഹമ്മദാലി കാഞ്ഞിരപ്പള്ളി, എം.എ.അക്ബര്‍, അന്‍സാര്‍ ഷാ കുമ്മനം, അനൂപ് വാരാപ്പള്ളി, ടി.എ.അബ്ദുല്‍ സലിം, ഇസ്മയില്‍ പായിപ്പാട്, പി.എ.ഖമറുദ്ദീന്‍, ഇബ്രാഹിം, റഷീദ് കോട്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ