പി.ഡി.പി. പ്രവര്‍ത്തകര്‍ താലൂക്കാസ്‌പത്രിമാര്‍ച്ച് നടത്തി

തിരൂരങ്ങാടി: താലൂക്കാസ്​പത്രിയിലെ കുറ്റക്കാരനായ ഡോക്ടറെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പി.ഡി.പി. പ്രവര്‍ത്തകര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.

അനസ്‌തേഷ്യാ കിറ്റിന്റെ മറവില്‍ അഴിമതി വ്യാപകമായതിനാല്‍ ആശുപത്രി വികസനസമിതിയും പിരിച്ചുവിടണമെന്ന് പി.ഡി.പി.‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് പി.ഡി.പി. ജില്ലാ വൈസ് പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജലീല്‍ ആങ്ങാടന്‍, സുല്‍ഫിക്കര്‍ ചന്തപ്പടി, സിദ്ദീഖ് മൂന്നിയൂര്‍, സി.ഹംസ എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.