പി.ഡി.പി. കുമ്പളം ടോള്‍ ബൂത്തിലേക്ക്‌ മാര്‍ച്ച്‌ നടത്തി

കൊച്ചി: ബി.ഒ.ടി. കൊള്ള അവസാനിപ്പിക്കുക, സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ പി.ഡി.പി. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പളം ടോള്‍ പ്ലാസയിലേക്ക്‌ മാര്‍ച്ച്‌ നടത്തി. ശനിയാഴ്ച രാവിലെ പത്തിന് കുമ്പളം ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ടോള്‍ പ്ലാസയില്‍ പൊലീസ് തടഞ്ഞു. പോലീസ് വലയം ഭേദിച്ച പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ടോള്‍ പിരിക്കാന്‍ അനുവദിച്ചില്ല.

തുടര്‍ന്ന്  നടന്ന ധര്‍ണയില്‍ ജില്ലാ പ്രസിഡന്റ് ടി.എം. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റംഗം സുനീര്‍ ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ നാസര്‍ കൊടികുത്തുമല, ടി.കെ. ബഷീര്‍ ,ജമാല്‍ കുഞ്ഞുണ്ണിക്കര, കെ.പി. ഷിഹാബുദ്ദീന്‍, അബൂബക്കര്‍ തങ്ങള്‍, അലിയാര്‍ കോതമംഗലം തുടങ്ങിയവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.