ലീഗ് സംഘടനാ പ്രശ്നങ്ങള്‍ അമേരിക്കക്ക് മുമ്പില്‍ അവതരിപ്പിച്ചു പരിഹാരം കാണേണ്ട ഗതികേടില്‍ - പി.ഡി.പി

കൊച്ചി : തങ്ങളുടെ സംഘടനാ പ്രശ്നങ്ങള്‍ ലീഗിനകത്ത് ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ കഴിയാത്തതിനാല്‍ അവ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ അവ അവതരിപ്പിച്ചു പരിഹാരം തേടേണ്ട ഗതികേടിലാണ് മുസ്ലിം ലീഗെന്നും ലീഗിന്റെ ദയനീയ മുഖം വിക്കിലീക്കിന്റെ വെളിപ്പെടുത്തലോടെ മറനീക്കി പുറത്തു വന്നെന്നും പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ റജീബ് അഭിപ്രായപ്പെട്ടു. പറമ്പയം സഹകരണ ബാങ്ക് ഓഡിട്ടോറിയത്തില്‍ നടന്ന പി.ഡി.പി.    നെടുമ്പാശ്ശേരി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍  ഉപതിരഞ്ഞെടുപ്പ് കണ്‍വെന്ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു പ്രവര്‍ത്തന  രംഗത്തെ അഴിമതിക്കും സദാചാര വിരുദ്ദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ച നേതാവാണ്‌ അബ്ദുല്‍ നാസ്സര്‍ മഅദനിയെന്നും കള്ളക്കേസ്സുകള്‍ ചുമത്തി നിരന്തരമായി അദ്ദേഹത്തെ വേട്ടയാടുന്നത് അതുകൊണ്ടാണെന്നും റജീബ് പറഞ്ഞു. മഅദനിക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മൌനം നടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് അപലപനീയമാനെന്നും റജീബ് പറഞ്ഞു.

നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡണ്ട്‌ ഷജീര്‍ കുന്നത്തേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ്‌ ഹാജി, നൌഷാദ് പാറക്കാടന്‍, അബൂബക്കര്‍ തങ്ങള്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, ടി.കെ.ബഷീര്‍, സ്ഥാനാര്‍ഥി നാസര്‍ കൊടികുത്തുമല, അന്‍സാര്‍ കുട്ടമശ്ശേരി, എ.എ.നാസ്സര്‍ എന്നിവര്‍ പ്രസംഗിച്ചു.എ.എ.നാസ്സര്‍ ചെയര്‍മാനും, കെ.എം.നാസ്സര്‍ ജനറല്‍ കണ്‍വീനറും സലാം പട്ടേരി,എം.എ.മഹിന്‍ പുറയാര്‍,ഇസ്മായില്‍ തുരുത്ത്, നാസ്സര്‍ തെറ്റാലി എന്നിവര്‍ ഭാരവാഹികളുമായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.