മഅദനിയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കല്ല നീങ്ങുന്നത് - പി.ഡി.പി.


കൊച്ചി : അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കാര്യത്തില്‍ ഇപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്കല്ല കര്‍ണ്ണാടക ഭരിക്കുന്ന ബി.ജെ.പി.സര്‍ക്കാരിന്റെ വഴിക്കാണ് സഞ്ചരിക്കുന്നതെന്നാണ് മഅദനിയുടെ അനന്തമായി നീണ്ടുപോകുന്ന ജയില്‍വാസം   സൂചിപ്പിക്കുന്നതെന്നു പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് അഭിപ്രായപ്പെട്ടു. സാസ് ടവറില്‍ നടന്ന പി.ഡി.പി. എറണാകുളം ജില്ലാ കൌണ്‍സില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കേരളീയനായ ഒരു വ്യക്തിക്കെതിരെ ഭരണകൂടം തുടര്‍ന്ന് കൊണ്ടിരിക്കുന്ന നീതി നിഷേധത്തിനെതിരെ കുറ്റകരമായ നിസ്സംഗത തുടരുന്ന സാമൂഹിക സാംസ്കാരിക നായകര്‍ ഇനിയെങ്കിലും പുനര്‍ വിചിന്തനത്തിന് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു."മഅദനി, നീതിനിഷേധം നിയമസഭ ഇടപെടുക' എന്ന ശീര്‍ഷകത്തില്‍ ഒക്ടോബര്‍ 27 നടക്കുന്ന നിയമസഭാ മാര്‍ച്ചിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കൌണ്‍സില്‍ തീരുമാനിച്ചു. പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രഹ സന്ദര്‍ശനം, ലഘുലേഖ വിതരണം, പ്രാച്ചരണ ജാഥ, പ്രതിഷേധ സംഗമം എന്നിവ  സംഘടിപ്പിക്കും.  

ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ ആദ്യക്ഷത വഹിച്ചു. നൌഷാദ് പാറക്കാടന്‍, നൌഷാദ് കൊച്ചി, അബൂബക്കര്‍ തങ്ങള്‍, ശിഹാബ് കുന്നത്തുനാട് എന്നിവര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.