ജീവന്‍ രക്ഷാ റാലി ഫെബ്രുവരി 21 നു മഞ്ചേരിയില്‍

മലപ്പുറം : പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കുവാന്‍ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട്‌  ഫെബ്രുവരി 21 നു മഞ്ചേരിയില്‍ റാലി സംഘടപ്പിക്കുവാന്‍ പി.ഡി.പി. മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. റാലിയുടെ  പ്രചാരണാത്ഥം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും സന്ദേശ ജാഥകള്‍ സംഘടിപ്പിക്കും. പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ ജില്ലാ കൌണ്‍സില്‍ യോഗം ജനുവരി 20 നു ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്താനും യോഗം തീരുമാനിച്ചു.

'മഅദനി നീതിക്ക് ഇരട്ടമുഖം ' എന്ന ശീര്‍ഷകത്തില്‍ ജനുവരി 31 നു കണ്ണൂര്‍ ചേംബര്‍ ഹാളില്‍  നടക്കുന്ന ഉത്തര മേഖലാ സെമിനാര്‍ വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.



പ്രസിഡന്റ്‌ അലി കാടാമ്പുഴ അട്ക്യക്ഷാത്ത വഹിച്ചു. ജില്ലാ ആക്ടിംഗ് സെക്രട്ടറി അസീസ്‌ വെളിയങ്കോട്, വൈസ് പ്രസിഡന്റുമാരായ എന്‍.എം.സിദ്ദീഖ് താനൂര്‍,  വേലായുധന്‍ വെന്നിയൂര്‍, നാസ്സര്‍ വള്ളുവങ്ങാട് , ജോയിന്റ് സെക്രട്ടറി ഷറഫുദ്ദീന്‍ പെരുവള്ളൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.