ചെയര്‍മാന്റെ വിടുതല്‍ ഹരജി 23 നു വീണ്ടും പരിഗണിക്കും


ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച വിടുതല്‍ ഹരജി 23 നു വീണ്ടും പരിഗണിക്കും. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജനാര്‍ദ്ദന രാജിവെച്ച ഒഴിവില്‍ പകരം ആളെ നിയമിച്ചതോടെയാണ് ഇത്. 

പ്രോസിക്യൂഷന്‍ വാദമാണ് 23 നു നടക്കുക. മഅദനിയുടെ അഭിഭാഷകന്റെ വാദം ഇതിനകം പൂര്‍ത്തിയായിരുന്നു.  ഇതിനിടെ ബാംഗ്ലൂര്‍ കേസിലെ ചെയര്‍മാന്‍ ഒഴികെയുള്ള പതിനാലു പ്രതികളെയും ബല്‍ഗാം ജയിലിലേക്ക് മാറ്റി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.