പിസിഎഫ് കുവൈറ്റ്‌ സിറ്റി ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


കുവൈറ്റ്: പി ഡി പി പ്രവാസി സംഘടനയായ പി സി എഫ് കുവൈറ്റ് സിറ്റി ഏരിയയുടെ പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ പ്രസിഡന്റായി അമീനുദീന്‍ വാക്യാത്ത്, സെക്രട്ടറിയായി ഷബീര്‍ ഖാന്‍ എ, ട്രഷറ അബ്‌ദുല്‍ നാസര്‍ നൂര്‍ മൈതാനം, വൈസ് പ്രസിഡന്റ് ഇസ്മായില്‍ വെളിയംകോട്, ജോയിന്റ് സെക്രട്ടറി സുനീര്‍ കേന്ദ്ര കമ്മിറ്റിയിലേക്കുള്ള ഏരിയ പ്രതിനിധിയായി നൌഷാദ് ശ്രീകണ്ഠപുരം എന്നിവരെയും റഫീഖ് രണ്ടത്താണി, അയൂബ് ഖാന്‍, അലാവുദീന്‍, ഷംനാസ് എന്നിവരെ വിവിധ വകുപ്പ് ഭാരവാഹികളായും തെരഞ്ഞെടുത്തു.കേന്ദ്രകമ്മറ്റി പ്രസിഡന്റ് അന്‍സാര്‍ കുളത്തുപ്പുഴ, ജനറല്‍ സെക്രട്ടറി സലിം തിരൂര്‍, ട്രഷറര്‍ റഹീം ആരിക്കാടി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷുക്കൂര്‍ അഹമ്മദ്, ഹുമയൂണ്‍, നസീര്‍ എന്നിവര്‍ സംബന്ധിച്ചു.


ഇ-മെയില്‍ ചോര്‍ത്തി പൌരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയ സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇതിന്റെ പിന്നില്‍ ശക്തമായ ഫാസിസ്റ്റ് ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. രണ്ടാം മാറാട് കലാപത്തിന് തൊട്ടുമുമ്പ് മാറാട് പ്രദേശത്ത് വന്‍തോതില്‍ ഭൂമി വാങ്ങിക്കുട്ടിയവര്‍ക്ക് രണ്ടാംമാറാ‍ട് കലാപവും തമ്മിലുള്ള ബന്ധം വെളിച്ചത്ത് കൊണ്ടുവരാനും കലാപത്തിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരുവാനും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.