കണ്ണൂര്‍: പാര്‍ട്ടി ചെയര്‍മാന്‍ അബ്‌ദുന്നാസിര്‍ മഅദനിക്കെതിരായ നീതിനിഷേധത്തില്‍ ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കാനായി പ്രക്ഷോഭം ശക്‌തമാക്കുമെന്ന് പി.ഡി.പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി മഅദനിയുടെ ജയില്‍വാസവും ഇന്ത്യന്‍ വ്യവസ്‌ഥതിയും എന്ന വിഷയത്തില്‍ ഉത്തര-മധ്യ-ദക്ഷിണ മേഖലകളില്‍ സെമിനാറുകള്‍ നടത്തും. 31നു ഉച്ചയ്‌ക്ക് ഒന്നിനു കണ്ണൂര്‍ ചേംബര്‍ ഹാളില്‍ പ്രമുഖ മാധ്യമ-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. എ ജയശങ്കര്‍ ഉദ്‌ഘാടനം ചെയ്യും. മഅദനിക്കു അടിയന്തിര ചികില്‍സയും അദ്ദേഹത്തിന്റെ കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടുള്ള മാനവ ഭീമ ഹരജി കര്‍ണാടക ഗവര്‍ണര്‍ക്കു സമര്‍പ്പിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബഹുജന പ്രതിഷേധസംഗമം സംഘടിപ്പിക്കും. ഫെബ്രുവരി നാലിനു കാസര്‍ഗോഡ് മഅ്‌ദനി ജീവന്‍രക്ഷാ റാലിയും പൊതുസമ്മേളനവും പ്രമുഖ മാധ്യമ-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു ഉദ്‌ഘാടനം ചെയ്യും. മാര്‍ച്ച് 31നു എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പ്രതിഷേധ മഹാസംഗമത്തില്‍ ദേശീയ മനുഷ്യാവകാശ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഏപ്രില്‍ 28നു കൊല്ലത്ത് നടക്കുന്ന പി.ഡി.പി സംസ്‌ഥാനതല പാഠശാലയില്‍ കര്‍ണാടക മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ക്കു രൂപം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പി.ഡി.പി സംസ്‌ഥാന സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, അജിത്ത്‌കുമാര്‍ ആസാദ്, സുബൈര്‍ പുഞ്ചവയല്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ