മഅദനിയുടെ മോചനത്തിന് സംഘടനകള്‍ രംഗത്തിറങ്ങണം - അബ്ദുള്‍ സലീം മൗലവി


തിരൂരങ്ങാടി: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജയില്‍ മോചനത്തിനായി അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാ രാഷ്ട്രീയ സംഘടനകളും രംഗത്തിറങ്ങണമെന്ന് കേരള മുസ്‌ലിം സംയുക്ത വേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി അഭിപ്രായപ്പെട്ടു. പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി ചെമ്മാട്  സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ഷഫീഖ് പാലൂക്കില്‍ അധ്യക്ഷനായി. പി.ഡി.പി ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം തോമസ് മാഞ്ഞൂരാന്‍, ഐ.എസ.എഫ്.ജില്ലാ പ്രസിഡണ്ട്‌ ഉസ്മാന്‍ കാച്ചടി, പി.ഡി.പി.ജില്ലാ വൈസ് പ്രസിഡന്റ്‌ വേലായുധന്‍ വെന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.