വി.എസ്. അച്ചുതാനന്ദന്റെ നിലപാട് സ്വാഗതാര്‍ഹം - സാബു കൊട്ടാരക്കര


കാസര്‍ഗോഡ്‌ : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ തടവറയില്‍ അടച്ചു പീഡിപ്പിക്കപ്പെടുന്ന കര്‍ണ്ണാടക സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്ത്‌ വന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്റെ സമീപനം സ്വാഗതാര്‍ഹാമാണെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര പറഞ്ഞു. പി.ഡി.പി. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബഹുജന സമ്പര്‍ക്ക പരിപാടിയുടെ കാസര്‍ഗോഡ്‌ ജില്ലാതല ഉത്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുന്നി സെന്ററില്‍ നടന്ന ചടങ്ങില്‍ പി.ഡി.പി. ജില്ലാ പ്രസിഡണ്ട്‌ ഐ.എസ്.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അജിത്കുമാര്‍ ആസാദ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എം.സുബൈര്‍ പടുപ്പ്, സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍, ഉബൈദ് മുട്ടുന്തല, യൂനുസ് തളങ്കര, ഹസ്സന്‍ കൊട്ടിയാടി എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.