മജീദിനെ അറസ്റ്റു ചെയ്തു പകരം ഫിറോസ്‌ തോട്ടപ്പടി സമരം ആരംഭിച്ചു

ചാവക്കാട് : ചേറ്റുവ പാലം ടോള്‍ പിരിവ്‌ ഉടന്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ ആര് ദിവസമായി നിരാഹാരസമരം നടത്തിയിരുന്ന പി.ഡി.പി. ജില്ലാ പ്രസിഡന്റ്‌ ടി.എം. മജീദിനെ ആറാംദിവസം പോലീസ്‌ ബലമായി അറസ്‌റ്റുചെയ്‌ത് തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കുമാറ്റി. ഇന്നലെ ഉച്ചകഴിഞ്ഞ്‌ 3.30നാണ്‌ ചാവക്കാട്‌ സി.ഐ. കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ പോലീസെത്തി അറസ്‌റ്റുചെയ്‌തത്‌. മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടേയും നിരാഹാരം തുടരുകയാണ്‌. പി.ഡി.പി. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ.എസ്‌. ഫിറോസ്‌ (ഫിറോസ്‌ തോട്ടപ്പടി) സമരപ്പന്തലില്‍ മജീദിന് പകരം നിരാഹാരമാരംഭിച്ചു. രാവിലെ താലൂക്ക്‌ ആശുപത്രി ഡോക്‌ടര്‍ ഉല്ലാസെത്തി മജീദിനെ പരിശോധിച്ചു. ആരോഗ്യ നില മോശമാണെന്നും രക്‌തസമ്മര്‍ദ്ദവും ഷുഗറും കുറവാണെന്നുകണ്ടെത്തി. ഐ.സി.യു. ഉള്ള ആശുപത്രിയിലേക്ക്‌ മജീദിനെ മാറ്റാന്‍ ഡോക്‌ടര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ്‌ മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടുപോയത്‌. പി.ഡി.പി.വൈസ് ചെയര്‍മാന്‍ കെ.ഇ.അബ്ദുള്ള, പി.ഡി.പി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.പി.രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട്‌ കടലായി സലിം മൌലവി, ചാവക്കാട് മണ്ഡലം പ്രസിഡണ്ട്‌ എ.എച്ച്. മുഹമ്മദ്‌ തുടങ്ങിയവര്‍ മജീദിന്റെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.  പി.ഡി.പി. നേതാക്കളായ എ.എച്ച്‌. മുഹമ്മദ്‌, അഹമ്മദ്‌ ഖാന്‍, ഹുസൈന്‍ അകലാട്‌, മുഈനുദ്ദീന്‍ കറുകമാട്, മുജീബ്‌ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ്‌ ബലംപ്രയോഗിച്ച്‌ അറസ്റ്റു ചെയ്യുകയായിരുന്നു.
സമരം കൂടുതല്‍ ശക്‌തമായി തുടരുമെന്ന്‌ നേതാക്കള്‍ പറഞ്ഞു. നിരവധി സംഘടനകളും വ്യക്തികളും ഇന്നലെയും സമരത്തിന്‌ പിന്തുണയുമായി എത്തി. ചക്കംകണ്ടം അഴുക്കുചാല്‍ വിരുദ്ധ കര്‍മ്മസമിതി നേതാവ്‌ സി.എഫ്‌. ജോര്‍ജ്‌, കടപ്പുറം പൗരസമിതി ചെയര്‍മാന്‍ പി.എം. നൗഷാദ്‌, ചേറ്റുവ ടോള്‍വിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി എം.കെ. സലാഹുദ്ദീന്‍, സോളിഡാരിറ്റി പാലയൂര്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ആര്‍.കെ. ഷമീര്‍ തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി ഇന്നലെ അഭിവാദ്യമര്‍പ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.