ചാവക്കാട്:ചേറ്റുവ ടോള്‍പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. നടത്തുന്ന നിരാഹാരപ്പന്തലില്‍നിന്ന് ജില്ലാ വൈസ് പ്രസിഡന്റ് സുലൈമാന്‍ കൊരട്ടിക്കരയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചാവക്കാട് പോലീസ് അറസ്റ്റുചെയ്ത് ചാവക്കാട് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌ഐ കെ. മാധവന്‍കുട്ടിയും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
സമരം 19 ദിവസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും സമരം പ്രശ്ന പരിഹാര ശ്രമങ്ങള്‍ ഒന്നും നടന്നിട്ടില്ല. സുലൈമാന്റെ അറസ്റ്റിനുശേഷം നാലാംഘട്ട നിരാഹാരം ആരംഭിച്ചു. (എ.എം. ഷെക്കീ ഏറാട്ടുപറമ്പില്‍ പൂച്ചിന്നിപ്പാടമാണ് നിരാഹാരം ആരംഭിച്ചത്. ഇന്നലെ ബി.ജെ.പി. നേതാക്കളായ രാമചന്ദ്രന്‍ പല്ലത്ത്, പ്രസാദ് എം. പണിക്കര്‍, ശാന്തി ഗ്രൂപ്പ് നേതാവ് സ്റ്റാന്‍ലി, കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.വി. അഷറഫലി,
സി.പി.ഐ. എം.എല്‍. ജില്ലാ സെക്രട്ടറി വി.വി. ഉല്ലാസ്, ജില്ലാ കമ്മിറ്റിയംഗം രാജന്‍ പട്ടാട്ട്, കേരള കോണ്‍ഗ്രസ് (എം) നേതാവ് ഡോ. വി.എ. രാമചന്ദ്രന്‍, പി.ആര്‍. ഉണ്ണികൃഷ്ണന്‍, കെ.എ. വിജയന്‍, കെ.ബി. രാഗേഷ്, ആര്‍.വൈ.ആര്‍.ഐ. സംസ്ഥാന പ്രസിഡന്റ് എന്‍.ഡി. വേണു, എം.കെ. സല്‍മാന്‍, സി.ഐ. ഹസീന എന്നിവര്‍ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. സി.പി.ഐ.(എം.എല്‍.) നാട്ടിക ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ സമര പന്തലിലേക്ക് മാര്‍ച്ച് നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ