തൊടുപുഴ: ബംഗളൂരു അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ കാഴ്ചശക്തി കുറയുമ്പോള്‍ കേരളീയ മനസാക്ഷി കാഴ്ചക്കാരാകരുതെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ വെട്ടിയാനിക്കല്‍ അഭിപ്രായപ്പെട്ടു. പി.ഡി.പി കുമ്മംകല്ലില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഞ്ചാം മന്ത്രിയുള്‍പ്പെടെ രാഷ്ട്രീയ വിവാദം കൊഴുപ്പിച്ച് കേരളത്തിന്‍െറ സാമുദായിക സന്തുലിതാവസ്ഥ തകിടം മറിക്കാന്‍ പണിപ്പെടുന്ന മുസ്ലിം ലീഗിന് നിര്‍ബന്ധമെങ്കില്‍ ദലിത് ലീഗില്‍ നിന്നുള്ള പ്രതിനിധിയെ മന്ത്രിയാക്കാമായിരുന്നു. ലീഗിലെ മതേതരത്വം ഇന്ത്യയുടെ മതേതരത്വം അല്ലെന്നും ഇത് കേരളീയ സമൂഹം തള്ളിക്കളയണമെന്നും സുബൈര്‍ പറഞ്ഞു.
പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്‍റ് എം.എം. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് എം.കെ. പരീത്, സെക്രട്ടറി എം.എന്‍. സലീം എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ